ഇന്ത്യൻ രൂപ വീണ്ടും താഴോട്ട്; യു.എ.ഇ ദിർഹത്തിനെതിരെ 22.53 എന്ന നിലയിലേക്ക് വീണു
യു.എസ് ഡോളറിനെതിരെ 82.69 രൂപ
വിനിമയ മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടർക്കഥയാവുന്നു. ഇന്ന് രാവിലെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തേയും ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരിക്കുകയാണ്.
യു.എ.ഇ ദിർഹത്തിനെതിരെ 22.53 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്ന് രാവിലെ യുഎസ് ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 82.69 എന്ന റഎക്കോർഡ് താഴ്ചയേയും അഭിമുഖീകരിക്കുകയാണ് രൂപ. അസംസ്‌കൃത എണ്ണവില ഉയർന്നതാണ് രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കുന്നത്.
Next Story
Adjust Story Font
16