Quantcast

സഹകരണം വിപുലപ്പെടുത്താൻ ഇറാനും യു.എ.ഇയും

മേഖലയുടെ സാമ്പത്തിക സ്ഥിരതക്ക്​ ഉതകുന്ന നടപടികൾ ത്വരിതപ്പെടുത്തുന്നതും ചർച്ചയായി

MediaOne Logo

Web Desk

  • Published:

    13 Aug 2023 6:04 PM GMT

സഹകരണം വിപുലപ്പെടുത്താൻ ഇറാനും യു.എ.ഇയും
X

ദുബൈ: സഹകരണം വിപുലപ്പെടുത്താൻ ഇറാനും യു.എ.ഇയും തമ്മിൽ ചർച്ച. യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ്​ അൽ ഹുസൈനിയും യു.എ.ഇയിലെ ഇറാൻ അംബാസഡർ റിസ അമീരിയും തമ്മിൽ ദുബൈയിൽ നടന്ന ചർച്ചയിലാണ്​ ധാരണ. മേഖലയുടെ സാമ്പത്തിക സ്ഥിരതക്ക്​ ഉതകുന്ന നടപടികൾ ത്വരിതപ്പെടുത്തുന്നതും ചർച്ചയായി. നടപ്പുവർഷം ഏപ്രിൽ മാസത്തിലാണ്​ റിസ അമീരി യു.എ.ഇയിൽ ഇറാൻ അംബാസഡറായി ചുമതലയേൽക്കുന്നത്​. 2016 മുതൽ യു.എ.ഇയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം ദുർബലമായിരുന്നു.


TAGS :

Next Story