ഇന്ത്യക്കാർക്ക് യുഎഇയിൽ ഓൺ അറൈവൽ വിസ ലഭിക്കാൻ അവസരമുണ്ടോ ?
ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസയിൽ യുഎഇയിലെത്താൻ വല്ല സാധ്യതയുമുണ്ടോ? അതേ എന്നാണുത്തരം, ചില പ്രത്യേക മാനദണ്ഡങ്ങൾ പൂർത്തായക്കിയവർക്ക് മാത്രമേ ഇതിന് അവസരമൊള്ളു.
ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസത്തെ ഓൺ അറൈവൽ വിസയാണ് യുഎഇ അനുവദിച്ചു നൽകുക, പക്ഷെ അവർക്ക് സാധുതയുള്ള പാസ്പോർട്ടിന് പുറമേ, മറ്റു ചില മാനദണ്ഡങ്ങൾ കൂടി പാലിച്ചാൽ മാത്രമാണ് വിസ ഓൺ അറൈവൽ ലഭിക്കുക.
ഒന്നുകിൽ അവർക്ക് യുഎസ് ഇഷ്യൂ ചെയ്ത വിസിറ്റ് വിസ ഉണ്ടായിരിക്കണം. അല്ലെങ്കിൽ യുഎസിൻ്റെ തന്നെ ഗ്രീൻ കാർഡ് ലഭിച്ചവരായിരിക്കണം.
യുകെ നൽകുന്ന ഒരു റസിഡൻസ് വിസ ഉള്ളവരാണെങ്കിലും ഇതിന് യോഗ്യതയുണ്ടായിരിക്കും. അതുമല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ അനുവദിച്ച് നൽകുന്ന ഒരു റസിഡൻസ് വിസയെങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് വിസ ഓൺ അറൈവൽ ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ.
പാസ്‌പോർട്ടും വിസയോ അല്ലെങ്കിൽ ഗ്രീൻ കാർഡോ യുഎഇയിൽ എത്തിയ തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ളതുമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഇത് ലഭിക്കാനായി ഓൺലൈനായി മുൻകൂട്ടി അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ടായിരിക്കും. ഓൺലൈൻ പോർട്ടലായ smartservices.icp.gov.ae വഴിയാണ് ഈ സേവനം ലഭിക്കുക. വെബ്‌സൈറ്റിലെ മെനു ടാബിലെ ‘പബ്ലിക് വിസ സർവീസസ്’ ക്ലിക്ക് ചെയ്ത്, "Issue Entry Permit For Holders Of Special Visas" എന്ന ഒപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.
വിസക്കുള്ള ഫീസ് - 100 ദിർഹവും ഇ-സർവിസ് ഫീസ് - 28 ദിർഹവുമാണ്. ICP ഫീസ് - 22 ദിർഹം, സ്മാർട്ട് സർവിസ് ഫീസ് - 100 ദിർഹം എന്നീ തുകകളും അടക്കേണ്ടി വരും. അപേക്ഷകൻ്റെ ഡാറ്റകൾക്കനുസരിച്ച് ഫീസ് തുകയിലും ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
Adjust Story Font
16