Quantcast

യു.എ.ഇയിൽ വേനൽ കനക്കുന്നു; ജൂൺ 15 മുതൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു

സെപ്തംബർ 15 വരെ തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമായിരിക്കും.

MediaOne Logo

Web Desk

  • Published:

    31 May 2024 5:25 PM GMT

യു.എ.ഇയിൽ വേനൽ കനക്കുന്നു; ജൂൺ 15 മുതൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു
X

ദുബൈ : വേനൽചൂട് കടുത്തതോടെ യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജുൺ 15 മുതൽ നിയമം നിലവിൽ വരും. സെപ്തംബർ 15 വരെ തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമായിരിക്കും.സെപ്തംബർ 15 വരെ തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമായിരിക്കും.

തുടർച്ചയായി ഇരുപതാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലങ്ങളിൽ വെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കാൻ പാടില്ല. സെപ്തംബർ 15 വരെ നിയമം കർശനമായി തുടരുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. വിശ്രമവേളകളിൽ തൊഴിലാളികൾക്ക് വെയിലേൽക്കാത്ത സ്ഥലം ഒരുക്കി നൽകണം. ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിർജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങൾ എന്നിവയും സജ്ജമാക്കിയിരിക്കണം. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. നമ്മുടെ തൊഴിലാളികൾ, നമ്മുടെ മുൻഗണന എന്ന സന്ദേശവുമായാണ് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമനിയമം പ്രഖ്യാപിച്ചത്.

TAGS :

Next Story