ഷാർജ പുസ്തകോത്സവം: വെള്ളം സിനിമയുടെ തിരക്കഥാ പുസ്തകം പ്രകാശനം ചെയ്ത് ജയസൂര്യ
നിരവധി പേരെ മദ്യപാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് വെള്ളം എന്ന സിനിമയുടെ വിജയമെന്ന് ജയസൂര്യ
നിരവധി പേരെ മദ്യപാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് വെള്ളം എന്ന സിനിമയുടെ വിജയമെന്ന് നടൻ ജയസൂര്യ. ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ വെള്ളം സിനിമയുടെ തിരക്കഥാ പുസ്തകം പുറത്തിറക്കിയ ശേഷം പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു ജയസൂര്യ.
ഊഷ്മള വരേവൽപ്പാണ് ജയസൂര്യക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ലഭിച്ചത്. വെള്ളം സിനിമയുടെ തിരക്കഥ, അഷ്റഫ് താമരശ്ശേരിയെ കുറിച്ച് പ്രജേഷ്സെൻ എഴുതിയ 'അവസാനത്തെ കൂട്ടിന്റെ' ഇംഗ്ലീഷ് പരിഭാഷ, ടി.എൻ പ്രതാപൻ എംപിയുടെ കടലിലെ മാഷും, കടലിലെ ടീച്ചറും എന്നീ പുസ്തകങ്ങൾ ജയസൂര്യ പ്രകാശനം ചെയ്തു.
വെള്ളം സിനിമയിലെ യഥാർഥ കഥാപാത്രം മുരളിയും വേദിയിലുണ്ടായിരുന്നു. മാധ്യമപ്രവർത്തകൻ എന്ന നിലയിലെ അനുഭവങ്ങൾ തന്റെ തിരക്കഥകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. ചാരനായി ചിത്രീകരിക്കപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായാണനുണ്ടായ ദുരനുഭവം മാധ്യമപ്രവർത്തകരെ സ്വയം വിമർശത്തിന് പ്രേരിപ്പിക്കേണ്ടതാണെന്നും യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച ചിന്തയുണ്ടെന്നും പ്രജേഷ് കൂട്ടിച്ചേർത്തു.
Adjust Story Font
16