യു.എ.ഇ സേനകളുടെ സംയുക്ത സൈനികാഭ്യാസം; ആദ്യഘട്ടം വിജയകരമായി പൂർത്തിയായി
സൈനികാഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
യു എ ഇ സേനകളുടെ സംയുക്ത സൈനികാഭ്യാസത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ജോയിന്റ് എമിറേറ്റ്സ് ഷീൾഡ് ഫിഫ്റ്റി വൺ എന്നായിരുന്നു പ്രകടനത്തിന്റെ പേര്. അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
യു എ ഇ സേനകളുടെ പോരാട്ടവീര്യവും കരുത്തും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സംയുക്ത സൈനികാഭ്യാസം. സൈന്യത്തിന്റെ മേജർ യൂനിറ്റുകളെല്ലാം സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. കരസേന, പ്രസിഡൻഷ്യൽ ഗാർഡ്, നാവിക സേന, വ്യോമസേന, ജോയിന്റ് ഏവിയേഷൻ കമാൻഡ് എന്നിവയെല്ലാം രംഗത്തുണ്ട്. യു എ ഇയുടെ കര, വ്യോമ, നാവിക മേഖലകളിലായിരുന്നു സംയുക്ത സൈനികാഭ്യാസം നടന്നത്. ആദ്യഘട്ടം വിജയകരമായി പിന്നിട്ടതായി ഓപ്പറേഷൻ കമാൻഡർ മേജർ ജനറൽ സാലിഹ് മുഹമ്മദ് മുജറൻ ആൽ അമീരി പറഞ്ഞു.
Next Story
Adjust Story Font
16