മാധ്യമപ്രവർത്തകൻ കെഎം അബ്ബാസിന്റെ പുതിയ പുസ്തകം ‘സമ്പൂർണ കഥകൾ’ പ്രകാശനം ചെയ്തു
കാൻസറിനെ അതിജീവിച്ച് പ്രവാസത്തിലേക്ക് മടങ്ങിയെത്തിയെ ദുബൈയിലെ മാധ്യമപ്രവർത്തകൻ കെഎം അബ്ബാസിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു. ‘സമ്പൂർണ കഥകൾ’ എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുന്നത്.
ബർദുബൈ ഫുഡ്ബൗൾ റെസ്റ്ററന്റിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ എംഡി ഷംലാൽ അഹ്‌മദാണ് പ്രകാശനം നിർവഹിച്ചത്. ഒയാസിസ് കെമിക്കൽസ് എം ഡി വേണുഗോപാൽ മേനോൻ ആദ്യ പ്രതി ഏറ്റുവാങ്ങി. കാൻസറിനെ അതിജീവിച്ച് മടങ്ങിയെത്തിയ കെ എം അബ്ബാസിന് മാധ്യമ പ്രവർത്തകരായ സുഹൃത്തുക്കൾ ഒരുക്കിയ വരവേൽപ് കൂടിയായിരുന്നു പുസ്തക പ്രകാശന ചടങ്ങ്.
സിറാജ് ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചാർജായിരുന്ന കെ എം അബ്ബാസ് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗൾഫ് ജീവിത പശ്ചാത്തലത്തിലുള്ള കഥകളുടെ സമാഹാരമാണ് സമ്പൂർണ കഥകൾ. ഗ്രാൻ ബുക്സാണ് പ്രസാധകർ.
ചടങ്ങിൽ ഇന്ത്യൻ മീഡിയ ഫോറം കോർഡിനേറ്റർ തൻസി ഹാഷിർ അധ്യക്ഷത വഹിച്ചു. ആസ്റ്റർ ഡിഎം ഹെൽത്തകെയർ മാധ്യമ വിഭാഗത്തിലെ പി.എ ജലീൽ, ഫോറം ഗ്രൂപ്പിലെ തൽഹത്, മാധ്യമപ്രവർത്തകരായ എംസിഎ നാസർ, എൽവിസ് ചുമ്മാർ, സാദിഖ് കാവിൽ, വനിത വിനോദ് സംസാരിച്ചു. അനൂപ് കീച്ചേരി സ്വാഗതവും ജലീൽ പട്ടാമ്പി നന്ദിയും പറഞ്ഞു.
Adjust Story Font
16