മദീന യാത്രക്ക് വെറും 179 ദിർഹം; മികച്ച ഓഫറുമായി വിസ് എയർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുന്ന വിമാന സർവീസാണ് വിസ് എയർ
അബൂദബി: കുറഞ്ഞ ചെലവിൽ മദീനയിലേക്ക് പറക്കാൻ അവസരം നൽകി വിസ് എയർ. അബൂദബിയിൽ നിന്ന് മദീനയിലേക്ക് 179 ദിർഹമിനാണ് വിസ് എയർ യാത്രയൊരുക്കുന്നത്. തിരിച്ചുള്ള യാത്രക്കും ഇതേ നിരക്ക് തന്നെയായിരിക്കും ഈടാക്കുക. ഫെബ്രുവരി 14 മുതലാണ് വിസ് എയർ പുതിയ സർവീസ് തുടങ്ങുക. ദിവസവും മദീനയിലേക്കും തിരിച്ചും സർവീസുണ്ടാകും. ടിക്കറ്റ് വിൽപനക്കും തുടക്കം കുറിച്ചു.
നിലവിൽ 600-1000 ദിർഹമാണ് അബൂദബിയിൽ നിന്ന് മദീനയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുന്ന വിമാന സർവീസാണ് വിസ് എയർ. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് 179 ദിർഹമിന് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിസ് എയർ സൗദിയിലേക്കും പറക്കുന്നതോടെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകും. കുറഞ്ഞ ചിലവിൽ മദീന കാണാനും മക്കയിലെത്തി ഉംറ നിർവഹിക്കാനും ഈ വിമാനം ഉപകരിക്കും.
യു.എ.ഇയുടെയും സൗദിയുടെയും ടൂറിസം മേഖലകൾക്ക് വിമാന സർവീസ് കരുത്ത് പകരുമെന്ന് വിസ് എയർ അബൂദബി മാനേജിങ് ഡയറക്ടർ മൈക്കൽ ബെർലൂയിസ് പറഞ്ഞു. ചരിത്ര നഗരമായ മദീനയിലേക്ക് സർവീസ് തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അബൂദബിയിൽ നിന്ന് വിനോദ സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന വിമാന സർവീസാണ് വിസ് എയർ.
Adjust Story Font
16