അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കേരള സാന്നിധ്യം വട്ടപൂജ്യം
ടൂറിസത്തിൽ മത്സരിച്ച് മറ്റു സംസ്ഥാനങ്ങൾ
ദുബൈ: ലോകമെമ്പാടുമുള്ള ടൂറിസം സാധ്യതകൾ സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കേരളത്തിന്റെ സാന്നിധ്യം വട്ടപ്പൂജ്യം. ഇന്ത്യൻ പവലിയിനിലോ പുറത്തോ കേരളത്തിന് ഇത്തവണ സ്റ്റാളുകളില്ല. കർണാടകയും ഗോവയും മധ്യപ്രദേശമുമെല്ലാം പ്രത്യേക സ്റ്റാളുകളൊരുക്കി സഞ്ചാരികളെ ആകർഷിക്കുമ്പോൾ കേരളം നിരാശപ്പെടുത്തുകയാണ്. കേരളത്തിലെ ആയുർവേദ സാധ്യതകളെ പരിചയപ്പെടുത്താൻ ആഗ്രഹിച്ചെത്തിയവരും കടുത്ത നിരാശയിലാണ്.
അയോധ്യയിലെ രാമക്ഷേത്രം വരെ ടൂറിസം കേന്ദ്രമായി ഉത്തർപ്രദേശ് അവതരിപ്പിക്കുന്ന വേദിയിലാണ് നിറയെ സാധ്യതകളുള്ള കേരളത്തിന്റെ അസാന്നിധ്യം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കുടുംബത്തോടൊപ്പം ദുബൈയിലെത്തിയ സമയത്ത് നടക്കുന്ന ആഗോള ട്രാവൽ ആൻഡ് ടൂറിസം മേളയിലാണ് കേരളം ഈ അവഗണന നേരിടുന്നത്.
Next Story
Adjust Story Font
16