Quantcast

ഗവർണറുടെ വർഗീയ അജണ്ടയെ കേരളം ചെറുത്തു: മല്ലിക സാരാഭായ്

'ഗുജറാത്തിൽ മുസ്‌ലിം ഉന്മൂലന അജണ്ട ലക്ഷ്യമാക്കിയാണ് മോദിയുടെ നേതൃത്വത്തിൽ 2002ൽ കലാപം നടന്നത്'

MediaOne Logo

Web Desk

  • Published:

    11 Nov 2023 7:41 PM GMT

Kerala resists Governors communal agenda: Mallika Sarabhai
X

ഷാർജ: വിദ്യാഭ്യാസ രംഗത്ത് വർഗീയ അജണ്ടകൾ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നിയോഗിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ലക്ഷ്യം തകിടം മറിക്കാൻ കേരളത്തിന് കഴിഞ്ഞതായി നർത്തകിയും സാമൂഹിക പ്രവർത്തകയുമായ മല്ലികാ സാരാഭായ്. ഷാർജ പുസ്തക മേളയിൽ സംസാരിക്കുകയായിരുന്നു അവർ. കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണെന്നും മല്ലികാ സാരാഭായ് പറഞ്ഞു. അക്കാദമിക രംഗത്തെ കാവിവത്കരണത്തെ എതിർത്തത് കൊണ്ടാണ് 14 വിസിമാരെയും ഗവർണർ പുറത്താക്കിയതെന്നും അവർ കുറ്റപ്പെടുത്തി.

ഗുജറാത്തിൽ മുസ്‌ലിം ഉന്മൂലന അജണ്ട ലക്ഷ്യമാക്കിയാണ് മോദിയുടെ നേതൃത്വത്തിൽ 2002ൽ കലാപം നടന്നത്. എല്ലാ പീഡനവും സഹിച്ച് ഇരകൾക്കൊപ്പം നിലയുറപ്പിക്കാൻ കഴിഞ്ഞതിൽ ഇന്നും അഭിമാനമുണ്ടെന്നും മല്ലിക സാരാഭായ് പ്രതികരിച്ചു.

ഫലസ്തീനിലും യുക്രൈനിലും കുഞ്ഞുങ്ങൾ ഉൾപ്പെടെനിരവധി പേർ കൊല്ലപ്പെടുമ്പോൾ എങ്ങനെ ദീപാവലി ഉൾപ്പെടെ ആഘോഷിക്കാനാകുമെന്ന് മല്ലിക ചോദിച്ചു. സമൂഹംകൂടുതൽ അനുകമ്പയോടെ പെരുമാറേണ്ട സന്ദർഭമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

Kerala resists Governor's communal agenda: Mallika Sarabhai

TAGS :

Next Story