Quantcast

റിയാദിൽ ‌ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി കെ.എം.സി.സി

ഹരിതപതാക കൈകളിലേന്തി, മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് പ്രവർത്തകർ നേതാക്കൾക്കൊപ്പം അണിനിരന്നു

MediaOne Logo

Web Desk

  • Updated:

    2023-03-14 19:29:11.0

Published:

14 March 2023 7:26 PM GMT

റിയാദിൽ ‌ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി കെ.എം.സി.സി
X

റിയാദ്: റിയാദിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം ജൂബിലി ആഘോഷം വർണ്ണാഭമായി. ഹരിതപതാക കൈകളിലേന്തി, മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് പ്രവർത്തകർ നേതാക്കൾക്കൊപ്പം അണിനിരന്നു. 75 വർഷം നീണ്ട സംഘടനയുടെ വാർഷികാഘോഷത്തിൽ നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗിന്റെ ഏഴര പതിറ്റാണ്ടിന്റെ മുന്നേറ്റത്തെ കാണിക്കുന്ന 75 ഹരിത പതാകകൾ ഉയർത്തിപ്പിടിച്ചുള്ള പ്രകടനത്തോടെയായിരുന്നു കെ.എം.സിസിയുടെ റിയാദിലെ വാർഷികാഘോഷം.

റിയാദ് കെ.എം.സി. സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടന്ന ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ നിരവധി കെ.എം.സി.സി പ്രവർത്തകർ അണി നിരന്നു. വനിതാ കെഎംസിസി പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചായിരുന്നു വാർഷികാഘോഷതത്തിന്റെ മധുര വിതരണം. സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡന്റ് അബ്ദുൽ മജീദ് നേതൃത്വം നൽകി. പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.

പൂർവ്വകാല നേതാക്കളുടെ ധൈക്ഷണികതയുടെയും ദീർഘവീഷണത്തിന്റെയും ഫലമാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യുണിസ്റ്റ് പാർട്ടിയും പോഷക സംഘടനകളും ഉയർത്തിപ്പിടിക്കുന്ന ലിബറൽ ചിന്തയെയും പ്രവർത്തനങ്ങളെയും ശക്തമായി പ്രതിരോധിക്കാനും കഴിയുന്നത് ലീഗിന്റെ വിജയമാണ്. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ട്രഷറർ യു.പി മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. കബീർ വൈലത്തൂർ, കെ.ടി അബൂബക്കർ, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, റഹ്‌മത്ത് അഷ്റഫ്, ജസീല മൂസ, ജലീൽ തിരൂർ, മജീദ് കാളമ്പാടി എന്നിവർ സംസാരിച്ചു. വിവിധ അക്കാദമിക, കലാ പരിപാടികളും അരങ്ങേറി.


TAGS :

Next Story