Quantcast

മീഡിയവൺ സൂപ്പർകപ്പിൽ കോഴിക്കോട് കിങ്‌സിന് കിരീടം

പാലക്കാടിനെ വീഴ്ത്തിയത് സഡൺഡെത്തിൽ

MediaOne Logo

Web Desk

  • Published:

    14 Nov 2022 5:26 AM GMT

മീഡിയവൺ സൂപ്പർകപ്പിൽ കോഴിക്കോട് കിങ്‌സിന് കിരീടം
X

ദുബൈയിൽ നടന്ന മീഡിയവൺ സൂപ്പർകപ്പ് ഫുട്ബാൾ മത്സരത്തിൽ കോഴിക്കോടിന് കിരീടം. ഇഞ്ചോടിഞ്ച് നടന്ന കലാശപ്പോരിൽ സഡൺ ഡെത്തിലാണ് പാലക്കാടിനെ പരാജയപ്പെടുത്തി കോഴിക്കോട് കിങ്‌സ് കപ്പിൽ മുത്തമിട്ടത്. ഗോൾരഹിത സമനില ഷൂട്ടൗട്ടിലേക്ക് മാറിയപ്പോഴും 4-4 ന് പാലക്കാട് പാന്തേഴ്‌സും, കോഴിക്കോട് കിങ്‌സും ഒപ്പത്തിനൊപ്പമായിരുന്നു.

സഡൺഡെത്തിൽ കോഴിക്കോട് ആദ്യ അവസരം ഗോളാക്കി മാറ്റി. പാലക്കാടിന്റെ ഷോട്ട് കോഴിക്കോടിന്റെ ഗോൾ കീപ്പർ റസാഖ് തടഞ്ഞതോടെയാണ് സൂപ്പർകപ്പിലെ ജേതാക്കളെ നിശ്ചയിക്കാനായത്. ജേതാക്കൾക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ ഐ.എം വിജയനും, ജോപോൾ അഞേരിയും ചേർന്ന് ട്രോഫി സമ്മാനിച്ചു. സമ്മാനത്തുകയായ 15,000 ദിർഹമിന്റെ ചെക്ക് പാൻഗൾഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി കെ.കെ മുഹമ്മദ് ബഷീർ കോഴിക്കോട് കിങ്‌സിന്റെ ക്ലബ്ബായ റിനോം എഫ്.എഫ്.സി അംഗങ്ങൾക്ക് കൈമാറി. റണ്ണേഴ്‌സിനുള്ള പതിനായിരം ദിർഹമിന്റെ സമ്മാനത്തുക പാലക്കാട് പാന്തേഴ്‌സിന്റെ ക്ലബ്ബായ എസ്സ ഗ്രൂപ്പ് ചെർപ്പുളശേരി അംഗങ്ങൾക്ക് ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ജോൺ മത്തായി കൈമാറി.

സെക്കൻഡ് റണ്ണേഴ്‌സായ മലപ്പുറം ഹീറോസിനുള്ള 3500 ദിർഹമിന്റെ സമ്മാനം കേക്ക് ഹട്ട് മാനേജർ നൗഫൽ കൈമാറി. തേർഡ് റണ്ണേഴ്‌സിനുള്ള രണ്ടായിരം ദിർഹമിന്റെ പുരസ്‌കാരം മംലക്കൽ മന്തി മാനേജർ ഷാഫിയിൽനിന്ന് തിരുവനന്തപുരം ടൈറ്റൻസ് കോസ്റ്റൽ ട്രീവാൻഡ്രം ക്ലബ്ബ് ഏറ്റുവാങ്ങി.

മികച്ച ഡിഫൻഡറായി കോഴിക്കോടിന്റെ മുഹമ്മദ് സാലിഹും, ഗോൾകീപ്പറായി റസാഖും, തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ മുനീറാണ് മികച്ച ഫോർവേഡ്. ടോപ്പ് സ്‌കോറർക്കുള്ള പുരസ്‌കാരം പാലക്കാടിന്റെ മുഹമ്മദ് സാലിഹും മലപ്പുറത്തിന്റെ ബുജൈറും കലസ്ഥമാക്കി.

ഐ.എം വിജയനും, ജോപോൾ അഞ്ചേരിക്കും പുറമെ മീഡിയവൺ ജി.സി.സി ഓപറേഷൻസ് ഡയരക്ടർ സലീം അമ്പലൻ, ഗൾഫ് മാധ്യമം മീഡിയവൺ കോർഡിനേറ്റിങ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസലാം ഒലയാട്ട്, മീഡിയവൺ ഡയരക്ടർ ഡോ. അഹമ്മദ്, ജി.സി.സി ജനറൽ മാനേജർ ഷബീർ ബക്കർ, മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, കെഫ പ്രസിഡന്റ് ജാഫർ ഒറവൻകര, അക്പാക്‌സ് പ്രസിഡന്റ് അൻവർ കാന്തപുരം, അൽ മുഅസറാത്ത് ഓപ്പറേഷൻസ് മാനേജർ ഹനീഫ തുടങ്ങിയവർ സംസാരിച്ചു. ലോകകപ്പിന്റെ ആവേശം കാണികളിൽ നിറച്ച് മീഡിയവൺ സൂപ്പർകപ്പിന്റെ അടുത്ത ടൂർണമെന്റ് റിയാദിൽ നടക്കും.

TAGS :

Next Story