യുഎഇയിൽ പുതിയ 500 ദിർഹം നോട്ട് ഇന്നു മുതൽ പൊതുജനങ്ങളിലെത്തും
കടലാസിന് പകരം പോളിമറിലാണ് പുതിയ നോട്ട്
യുഎഇ പുതിയ 500 ദിർഹം നോട്ടുകൾ പുറത്തിറക്കി. കടലാസിന് പകരം ദീർഘകാലം നിലനിൽക്കുന്ന പോളിമറിലാണ് പുതിയ നോട്ട്.
കോപ് 28 കാലാവസ്ഥ ഉച്ചകോടി, യുഎഇ ദേശീയദിനം എന്നിവയുടെ ഭാഗമായി പുറത്തിറക്കിയ നോട്ട് ഇന്നു മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും.
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനൊപ്പം, പരിസ്ഥിതി സൗഹൃദ പദ്ധതികൾ, ഫ്യൂച്ചർ മ്യൂസിയം, ബുർജ് ഖലീഫ, എമിറേറ്റ്സ് ടവേഴ്സ് എന്നിവയുടെ ചിത്രങ്ങളും പുതിയ നോട്ടിലുണ്ട്.
Next Story
Adjust Story Font
16