Quantcast

നിയമവിധേയ ഗർഭഛിദ്രം; മാർഗനിർദേശം പ്രഖ്യാപിച്ച് യു.എ.ഇ

ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാകുന്നതടക്കം അഞ്ച് സാഹചര്യങ്ങളിൽ മാത്രമാണ് നിയമവിധേയമായി ഗർഭഛിദ്രം അനുവദിക്കുക

MediaOne Logo

Web Desk

  • Published:

    8 Jun 2024 5:22 PM GMT

UAE Law to Allow Abortion for Rape Victims
X

ദുബൈ: യു.എ.ഇയിൽ നിയമവിധേയ ഗർഭഛിദ്രത്തിന് ആരോഗ്യമന്ത്രാലയം നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. വ്യക്തമായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ രാജ്യത്ത് ഗർഭഛിദ്രം അനുവദിക്കപ്പെടുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമവിധേയമായ ഗർഭഛിദ്രത്തിനുള്ള അപേക്ഷകൾ പരിശോധിക്കാൻ ആരോഗ്യഅതോറിറ്റികൾക്ക് കീഴിൽ സമിതികൾ സ്ഥാപിക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഗൈനക്കോളജി, സൈക്യാട്രി വിദഗ്ധർ ഉൾപ്പെടെ ഇതിൽ അംഗങ്ങളായിരിക്കും.

അംഗീകൃത സ്ഥാനപങ്ങളിൽ ലൈസൻസുള്ള ഡോക്ടറുടെ നേതൃത്വത്തിൽ അബോർഷൻ നടത്താൻ പാടുള്ളൂ. ഗർഭിണിയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഗർഭഛിദ്രത്തിലൂടെ ഉണ്ടാകരുത്. ഗർഭകാലം 120 ദിവസം പിന്നിട്ടവരിൽ ഗർഭഛിദ്രം പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാകുന്നതടക്കം അഞ്ച് സാഹചര്യങ്ങളിൽ മാത്രമാണ് യു.എ.ഇയിൽ നിയമവിധേയമായി ഗർഭഛിദ്രം അനുവദിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story