യു.എ.ഇയിൽ 32 ഗോൾഡ് റിഫൈനറികളുടെ ലൈസൻസ് റദ്ദാക്കി
മൂന്നു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്
ദുബൈ: യു.എ.ഇയിൽ 32 ഗോൾഡ് റിഫൈനറികളുടെ ലൈസൻസ് റദ്ദാക്കി. കള്ളപ്പണം, തീവ്രവാദഫണ്ടിങ് വിരുദ്ധ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. യു.എ.ഇ സാമ്പത്തികകാര്യമന്ത്രാലയമാണ് 32 സ്വർണ സംസ്‌കരണ ശാലകൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്. രാജ്യത്തെ സ്വർണ സംസ്‌കരണമേഖലയുടെ അഞ്ച് ശതമാനം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. സ്വർണം, രത്‌നം എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ നടന്ന പരിശോധനകളുടെ തുടർച്ചയാണിത്. ഒരു സ്ഥാപനത്തിൽ ഒരു നിയമലംഘനം എന്ന നിലയിൽ 256 വീഴ്ചകൾ മന്ത്രാലയം കണ്ടെത്തി. തട്ടിപ്പിന് സാധ്യതയുള്ള ഇടപാടുകൾ തിരിച്ചറിയുക, സംശയമുള്ള ഇടപാടുകാരുടെ വിവരങ്ങൾ അധികൃതർക്ക് കൈമാറുക, തീവ്രവാദ പട്ടികയിലുള്ളവരുടെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുക എന്നിവയിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങളുലെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. സ്വർണാഭരണ മേഖലയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പാലിക്കുന്നുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടി തുടരുമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു.
Adjust Story Font
16