Quantcast

ആനിമേഷൻ ചിത്രമായ 'ലൈറ്റ്ഇയറിന്' യു.എ.ഇ യില്‍ വിലക്ക്

വ്യാഴാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-06-13 18:41:55.0

Published:

13 Jun 2022 6:37 PM GMT

ആനിമേഷൻ ചിത്രമായ ലൈറ്റ്ഇയറിന് യു.എ.ഇ യില്‍ വിലക്ക്
X

അനിമേഷൻ സിനിമയായ 'ലൈറ്റ് ഇയറിന്' യു എ ഇയിൽ പ്രദർശനാനുമതി നിഷേധിച്ചു.രാജ്യത്തെ മാധ്യമ മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യു എ ഇ മീഡിയ റെഗുലേറ്ററി സിനിമയുടെ പ്രദർശനം വിലക്കിയത്. വ്യാഴാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് നടപടി.

കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ആനിമേഷൻ സിനിമയിൽ സ്വവർഗാനുരാഗത്തെ പ്രോൽസാഹിപ്പിക്കുന്ന രംഗങ്ങളുണ്ടെന്ന ആരോപണം നിലനിൽക്കേയാണ് യു എ ഇ മീഡിയ റെഗുലേറ്ററി അതോറിറ്റി യു എ ഇയിലെ എല്ലാ എമിറേറ്റിലും ചിത്രം പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രശസ്തമായ ടോയ് സ്റ്റോറി എന്ന കാർട്ടൂൺ സിനിമ പരമ്പരയുടെ തുടർച്ചയായി പുറത്തുവരുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൈറ്റ് ഇയർ'.

സിനിമയുടെ ഉള്ളടക്കം യു എ ഇയിലെ മാധ്യമ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന് മീഡിയ റെഗുലേറ്ററി അതോറിറ്റി ട്വീറ്ററിൽ ചൂണ്ടിക്കാട്ടി. സിനിമയിലെ രണ്ട് സ്ത്രീകഥാപാത്രങ്ങളുടെ പ്രണയരംഗങ്ങൾ സംബന്ധിച്ച് വിവാദം നിലനിൽക്കുന്നുണ്ട്. യു എ ഇക്ക് പുറമേ, സൗദി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഈ ആനിമേഷൻ സിനിമക്ക് പ്രദർശനാനുമതി നൽകിയിട്ടില്ല.

TAGS :

Next Story