ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു; ലിസ്റ്റ് ചെയ്യുന്നത് 3.098 ബില്യൺ ഓഹരികൾ
ലുലു ഓഹരികൾക്കായുള്ള വൻ ഡിമാൻഡ് കണക്കിലെടുത്താണ് 30 ശതമാനമായി വർധിപ്പിച്ചത്
അബുദാബി: ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നത്. ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും.
30 ശതമാനം വർധിപ്പിച്ചതോടെ, ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്. 601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്‌ലിന്റെ ഐപിഒ 20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെ വിപണി മൂല്യം വരും. സബ്‌സ്‌ക്രിബ്ഷനുള്ള അവസാന തീയതി നവംബർ അഞ്ചാണ്. നവംബർ ആറിന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. അബുദാബി സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നവംബർ 14നാണ് ലിസ്റ്റ് ചെയ്യുക.
Next Story
Adjust Story Font
16