Quantcast

കളമശേരിയിൽ 400 കോടി രൂപ മുടക്കിൽ ഫുഡ് പാർക്ക് സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്

ആദ്യഘട്ടത്തിൽ 250 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.

MediaOne Logo

Web Desk

  • Published:

    15 Feb 2022 5:42 PM GMT

കളമശേരിയിൽ 400 കോടി രൂപ മുടക്കിൽ ഫുഡ് പാർക്ക് സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്
X

ഭക്ഷ്യസംസ്‌കരണം ലക്ഷ്യമിട്ട് കളമശേരിയിൽ 400 കോടി രൂപ മുടക്കിൽ ഫുഡ് പാർക്ക് സ്ഥാപിക്കുമെന്ന് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ദുബൈയിൽ നടക്കുന്ന ആഗോള ഭക്ഷ്യമേളയായ 'ഗൾഫുഡിൽ' എത്തിയ യൂസുഫലി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

പത്തേക്കറിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ്‌നിർമാണം. ആദ്യഘട്ടത്തിൽ 250 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി. ഇതു പൂർത്തിയാകുന്നതോടുടെ കൂടുതൽ ആളുകൾക്ക് തൊഴിൽ ലഭിക്കും. നിർമാണം ഉടൻ ആരംഭിക്കും. അരൂരിൽ സമുദ്രോത്പ്പന്ന കയറ്റുമതികേന്ദ്രം അടുത്തമാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങും. 150 കോടി രൂപ മുതൽ മുടക്കുള്ള കേന്ദ്രം കയറ്റുമതി ലക്ഷ്യമിട്ടാണ് തുറക്കുന്നത്. ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ മേഖലയിൽ 1500 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പ് നടപ്പിലാക്കുക.

ലോകത്തെമ്പാടുമുള്ള കമ്പനികൾ പങ്കെടുക്കുന്ന 'ഗൾഫുഡ്' ഭക്ഷ്യമേഖലക്ക് ഉണർവ് പകരുമെന്ന് യൂസുഫലി അഭിപ്രായപ്പെട്ടു. മൂന്ന് വർഷത്തിനുള്ളിൽ യു.എ.ഇയിൽ രണ്ട്‌ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് ഭരണാധികാരികൾ വ്യക്തമാക്കുന്നത്. ലുലു സ്വന്തമായി ഇന്ത്യയിലും വിദേശത്തും ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങൾ തുറക്കും. ഈ വർഷം കളമശേരിക്ക് പുറമെ യു.പിയിലെ നോയ്ഡയിലും ഭക്ഷ്യസംസ്‌കരണ കേന്ദ്രം തുറക്കുമെന്ന് യൂസുഫലി പറഞ്ഞു.

TAGS :

Next Story