Quantcast

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതായി എം.എ യൂസഫലി

പശ്ചിമേഷ്യയിൽ ലുലു ഗ്രൂപ്പി​ന്‍റെ വളർച്ച മുൻനിർത്തിയാണ്​ എം.എ യൂസുഫലി സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഒന്നാം സ്​ഥാനത്തെത്തിയത്​.

MediaOne Logo

Web Desk

  • Updated:

    2023-03-02 19:43:33.0

Published:

2 March 2023 7:00 PM GMT

മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതായി എം.എ യൂസഫലി
X

യു.എ.ഇ: വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ് ​മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും അബൂദബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലിയാണ് ഒന്നാമതെത്തിയത്. പശ്ചിമേഷ്യയിൽ ലുലു ഗ്രൂപ്പി​ന്‍റെ വളർച്ച മുൻനിർത്തിയാണ്​ എം.എ യൂസുഫലി സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഒന്നാം സ്​ഥാനത്തെത്തിയത്​.

ചോയ്​ത്രാംസ് ​ഗ്രൂപ്പ് ചെയർമാൻ എൽ.ടി. പഗറാണിയാണ് രണ്ടാം സ്ഥാനത്തെത്തിയത്​. ദുബൈ ഇസ്​ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഡ്നൻ ചിൽവാനാണ് മൂന്നാമത്​. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സി.ഇ.ഒസുനിൽ കൗശൽ എന്നിവർ നാലും അഞ്ചും സ്ഥാനത്തെത്തി. ഗസാൻ അബൂദ് ഗ്രൂപ്പ് സി.ഇ.ഒസുരേഷ് വൈദ്യനാഥൻ, ബുർജിൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നു.



TAGS :

Next Story