Quantcast

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കരിയർ മേള; ഗൾഫ് മാധ്യമം 'എജ്യുകഫെ' സമാപിച്ചു

രണ്ടുനാൾ നീണ്ടുനിന്ന മേളയിൽ നൂറുകണക്കിന് വിദ്യാർഥികളാണ് വന്നെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-11-16 19:49:13.0

Published:

16 Nov 2023 7:40 PM GMT

madhyamam educafe concludes
X

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ മേളയായ 'ഗൾഫ് മാധ്യമം-എജുകഫേ'ക്ക് ദുബൈയിൽ പരിസമാപ്തി. വിദ്യാർത്ഥി കളുടെ നൂതനാശയങ്ങൾ മാറ്റുരച്ച 'ഗൾഫ് മാധ്യമം എജുകഫെ' എ.പി.ജെ അബ്ദുൾകലാം ഇന്നോവഷൻ അവാർഡ് മൽസര ജേതാക്കളെ പ്രഖ്യാപിച്ചു. രണ്ടുനാൾ നീണ്ടുനിന്ന മേളയിൽ നൂറുകണക്കിന് വിദ്യാർഥികളാണ് വന്നെത്തിയത്.

ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ നടന്ന എജുകഫെ മേളയിൽ ഇന്ത്യയിലെയും ഗൾഫിലെയും അമ്പതോളം വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് സ്ഥാപനങ്ങളാണ് അണിനിരന്നത്. ഏ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് മൽസരമായിരുന്നു സമാപന ദിവസത്തെ പരിപാടികളിൽ ശ്രദ്ധേയം.

മത്സരത്തിൽ ജുവൈസ ഷാർജ ഇന്ത്യൻ സ്‌കൂളിലെ 'എ.ബി.എം സൊല്യൂഷൻസ്' ഒന്നാം സ്ഥാനം നേടി. ഷാർജ ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിലെ 'സെഡ്-ബിൻ', 'റോബോട്രീ' എന്നീ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.

ഭാവിലോകത്തെ സ്വപ്‌നം കാണുന്ന പുതുതലമുറയുടെ കരുത്തുറ്റ ആശയങ്ങളുടെ വേദിയായി മത്സരം മാറിയതായി വിധി കർത്താക്കളായ ദുബൈ യൂണിവേഴ്‌സിറ്റി അസി.പ്രഫസർ ഡോ.അലവിക്കുഞ്ഞ് പന്തക്കൻ, പ്ലാന്റ്‌ഷോപ്പ് സ്ഥാപകനും സിഇഒയുമായ ജിമ്മി ജെയിംസ് എന്നിവർ അഭിപ്രായപ്പെട്ടു.

യുഎഇയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത ടീമംഗങ്ങളാണ് വേദിയിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചത്. നാനോ ടെക്‌നോളജി, നിർമിത ബുദ്ധി, സുസ്ഥിര വികസനം, മാലിന്യ സംസ്‌കരണം, നവീന കൃഷി രീതികൾ, സ്മാർട്ട് സ്‌കൂൾ, ബഹിരാകാശ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾ നൂതന ആശയങ്ങൾ പങ്കുവച്ചു.


മത്സരവിജയികൾക്ക് എജ്യൂകഫെ സമാപന വേദിയിൽ വെച്ച് എപിജെ അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡുകൾ സമ്മാനിച്ചു. ജഡ്ജിമാർക്കുള്ള ഉപഹാരം മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപ്പറേഷൻസ് മേധാവ് സലീം അലമ്പൻ എന്നിവർ നൽകി.

TAGS :

Next Story