അതിജീവനത്തിന്‍റെ വേറിട്ട കലാവിസ്മയം തീർത്ത് ഗോപിനാഥ് മുതുകാടും ഭിന്നശേഷി കുട്ടികളും
'എംപവറിംങ് വിത്ത് മാജിക്കൽ ലവ്' എന്ന പരിപാടിയിലാണ് കുട്ടികൾ വേറിട്ട കലാപ്രകടനം നടത്തിയത്
ദുബായ്: അതിജീവനത്തിന്‍റെ വേറിട്ട കലാവിസ്മയം തീർത്ത് ശ്രദ്ധനേടി മജീഷ്യൻ ഗോപിനാഥ് മുതുകാടും ഭിന്നശേഷി കുട്ടികളും. മുതുകാടിന്‍റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ ഡിഫറന്റ്ആർട്ട് സെന്‍ററിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ് കലാ പ്രകടനങ്ങൾ അവതരിപ്പിച്ചത്.
ഇന്‍റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച 'എംപവറിംങ് വിത്ത് മാജിക്കൽ ലവ്' എന്ന പരിപാടിയിലാണ് കുട്ടികൾ വേറിട്ട കലാപ്രകടനം നടത്തിയത്. 18 കുരുന്നുകളും അവരുടെ അമ്മമാരും സഹായികളും അടക്കം 35 പേർ നാട്ടിൽ നിന്നെത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ദുബൈ ഊദ് മേത്തയിലെ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിൽ ആയിരുന്നു ചടങ്ങ്.മൂന്നു മണിക്കൂർ നീണ്ട കുരുന്നുകളുടെ കലാവിരുന്നിൽ മാജിക് ഷോ, നൃത്തം, സംഗീതം, ഫിഗർ ഷോ, ശിങ്കാരിമേളം തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.
ശാരീരിക പരിമിതിയുള്ളവരുടെ ഉന്നമനത്തിനുവേണ്ടി യു.എ.ഇ വിഭാവനം ചെയ്ത ആശയങ്ങളെ താൻ പിന്തുടരുമെന്ന് ഗോപിനാഥ് മുതുകാട് വേദിയിൽ പറഞ്ഞു. ഐ.പി.എചെയർമാൻ വി.കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാനും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.പി അബ്ദുൽസലാം ഉദ്ഘാടനംചെയ്തു.
ഫൗണ്ടർ എ.കെ ഫൈസൽ, വൈസ് ചെയർമാൻ തങ്കച്ചൻ മണ്ഡപത്തിൽ, മുനീർ അൽ വഫ, റഫീഖ്അൽ മായാർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹ്മാൻ മുഹമ്മദ് അലി, സഈദ് ഖാനം അൽ സുവൈദി, താവീദ്അബ്ദുല്ല, പി.ബി അബ്ദുൽ ജബ്ബാർ ഹോട്ട്പാക്ക്, ഡോ. ഹുസൈൻ, അഡ്വ. ഷറഫുദ്ദീൻ, ജയഫർ, ഉമറുൽ ഫാറൂഖ് തുടങ്ങിയവർ സംബന്ധിച്ചു.
Adjust Story Font
16