മലബാർ ഗോൾഡ് അന്താരാഷ്ട്ര ഹബ്ബ് ദുബൈ ഗോൾഡ് സൂഖിൽ പ്രവർത്തനം തുടങ്ങി
അന്താരാഷ്ട്ര തലത്തിൽ പുതിയ വിപണികളിലെത്താനും സാന്നിധ്യം ശക്തിപ്പെടുത്താനുമാണ് ദുബൈയിൽ പുതിയ ഹബ്ബ് ആരംഭിക്കുന്നതെന്ന് എം പി അഹമ്മദ് പറഞ്ഞു
ദുബൈ: ഇന്ത്യയും യു എ ഇയും തമ്മിൽ ഒപ്പിട്ട സെപ കരാർ സ്വർണം ഉൾപ്പെടെ മിക്ക ഉൽപന്നങ്ങളുടെയും അന്താരാഷ്ട്ര കയറ്റുമതിയിൽ ദുബൈ നഗരത്തിന്റെ പ്രാധാന്യം വർധിപ്പിച്ചുവെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹ്മദ് അഭിപ്രായപ്പെട്ടു. ദുബൈ ഗോൾഡ് സൂഖിൽ, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അന്താരാഷ്ട്ര ഹബ്ബിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ കരാർ സ്വർണ വ്യവസായത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. കരാർ നിലവിൽ വന്നതോടെ മറ്റു പല ഉൽപന്നങൾക്കുമൊപ്പം സ്വർണത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും വർധിച്ചു. അന്താരാഷ്ട്ര തലത്തിൽ പുതിയ വിപണികളിലെത്താനും സാന്നിധ്യം ശക്തിപ്പെടുത്താനുമാണ് ദുബൈയിൽ പുതിയ ഹബ്ബ് ആരംഭിക്കുന്നതെന്ന് എം പി അഹമ്മദ് പറഞ്ഞു.
യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മർറി അന്താരാഷ്ട്ര ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 28,000 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ നാല് നിലകളിലുള്ള ഈ കേന്ദ്രത്തിൽ ജി.സി.സി, യു.എസ്.എ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും, യു.കെ, ഓസ്ട്രേലിയ, കാനഡ, തുര്‍ക്കി, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ വിപുലീകരണ പദ്ധതികളും ഏകോപിപ്പിക്കും.
മലബാർ ഗോൾഡിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ കൂടി ഭാഗമാണ് പുതിയ ആസ്ഥാനം. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുസലാം ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Adjust Story Font
16