Quantcast

യു.എ.ഇ അനാട്ടമി & സെല്ലുലാർ ബയോളജി കോൺഫറൻസ്: കസാക്കിസ്ഥാനിൽ നിന്ന് ഗവേഷണ പ്രബന്ധവുമായി മലയാളി

കൊല്ലം സ്വദേശി അൽസഫക്കാണ് അപൂർവ അവസരം

MediaOne Logo

Web Desk

  • Published:

    29 May 2024 5:32 PM GMT

Malayali presented a research paper on behalf of Kazakhstan at the UAE Anatomy and Cellular Biology Conference
X

അബൂദബി: അബൂദബി ഖലീഫ യൂനിവേഴ്‌സിറ്റിയിൽ നടന്ന യു.എ.ഇ അനാട്ടമി ആൻഡ് സെല്ലുലാർ ബയോളജി കോൺഫ്രൻസിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ കസാക്കിസ്ഥാനിൽ നിന്ന് എത്തിയത് മലയാളി മെഡിക്കൽ വിദ്യാർഥിനി. കൊല്ലം സ്വദേശി അൽസഫ അഷ്‌റഫിനാണ് ഈ അപൂർവ അവസരം. ന്യൂറോ സർജറി കൂടുതൽ കൃത്യമാക്കുന്നതിനെ കുറിച്ചായിരുന്നു അൽസഫയുടെ പ്രബന്ധം.

അബൂദബിയിലെ ഖലീഫ യൂനിവേഴ്‌സിറ്റി ആഗോളതലത്തിൽ ക്ഷണിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നാണ് കസാക്കിസ്ഥാനിലെ കസാക്ക് നാഷണൽ യൂനിവേഴ്‌സിറ്റിയിൽ മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥിയായി അൽസഫയുടെ പഠനം തെരഞ്ഞെടുക്കപ്പെട്ടത്. എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ന്യൂറോ സർജറിയുടെ വിജയസാധ്യത വർധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു സഫയുടെ ഗവേഷണ പ്രബന്ധം.

കൊല്ലം റോഡുവിള സഫാ കോട്ടേജിൽ അഷ്‌റഫിന്റെയും ഷീനയുടെയും മകളാണ് സഫ. ലോകാരോഗ്യസംഘടനയുടെ മേൽനോട്ടത്തിൽ നടക്കുന്ന വിവിധ പഠനങ്ങൾക്ക് സഫയുടെ പ്രബന്ധവും ഇനി സഹായകമാകും. ഖലീഫ യൂനിവേഴ്‌സിറ്റിയിലെ പ്രബന്ധാവതരണത്തിന് പിന്നാലെ വിവിധ അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളിൽ ഉന്നതപഠനത്തിന് വാഗ്ദാനം ലഭിച്ചതായും സഫ പറഞ്ഞു.

TAGS :

Next Story