Quantcast

യു.എ.ഇയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം; 2025 ജനുവരി ഒന്നിന് നിലവിൽ വരും

ഇൻഷൂറൻസ് ചെലവ് തൊഴിലുടമ വഹിക്കണം

MediaOne Logo

Web Desk

  • Published:

    19 March 2024 6:41 PM GMT

uae workers insurance
X

അബൂദബി: യു.എ.ഇയിലെ മുഴുവൻ സ്വകാര്യ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കുന്നു. 2025 ജനുവരി ഒന്ന് മുതലാണ് ഇൻഷൂറൻസ് നിർബന്ധമാവുക. ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണമെന്നാണ് നിയമം.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് യു.എ.ഇയിലെ മുഴുവൻ സ്വകാര്യ മേഖലാ ജീവനക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കാൻ തീരുമാനമായത്. ദുബൈ, അബൂദബി എമിറേറ്റുകളിൽ നിലവിൽ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെങ്കിലും അടുത്തവർഷം ജനുവരി ഒന്ന് മുതൽ എല്ലാ എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും.

വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷൂറൻസ് എടുത്തിരിക്കണം. തൊഴിലുടമകളാണ് ഇൻഷൂറൻസ് പ്രീമിയം ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കേണ്ടതെന്നും മന്ത്രിസഭാ യോഗം ചൂണ്ടിക്കാട്ടി.

തൊഴിൽ നഷ്ടപ്പെടുന്നവർക്ക് കഴിഞ്ഞവർഷം ഏർപ്പെടുത്തിയ ഇൻഷൂറൻസ് പദ്ധതിയിൽ രാജ്യത്തെ 98.8 ശതമാനം ജീവനക്കാരും ചേർന്നതായും മന്ത്രിസഭാ യോഗം വിലയിരുത്തി. സ്വകാര്യ-ഫെഡറൽ സർക്കാർ ജീവനക്കാരടക്കം 72 ലക്ഷം ജീവനക്കാരാണ് പദ്ധതിയിൽ ചേർന്നത്.

രാജ്യത്ത് തൊഴിൽ തർക്കങ്ങൾ കുറഞ്ഞുവെന്നും മന്ത്രിസഭ വിലയിരുത്തി. 2023ൽ മുൻവർഷത്തേക്കാൾ 75 ശതമാനം കുറവ് തൊഴിൽ തർക്കങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ വർഷം മാർച്ച് വരെ 98 ശതമാനം തൊഴിൽ തർക്കങ്ങളും രമ്യമായി പരിഹരിച്ചുവെന്നും മന്ത്രിസഭ വിലയിരുത്തി.

TAGS :

Next Story