Quantcast

ഷാർജയിൽ വൻ മയക്കുമരുന്ന് ​വേട്ട; 24 പേർ പിടിയിൽ

120 കിലോഗ്രാം ഹാഷിഷും 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമാണ്​ പിടിച്ചെടുത്തത്​.

MediaOne Logo

Web Desk

  • Updated:

    2023-04-26 18:28:59.0

Published:

26 April 2023 6:16 PM GMT

Massive drug bust,Sharjah,24 people ,arrest
X

ഷാർജയിൽ വൻ മയക്കുമരുന്ന് ​വേട്ട. 24 പേർപിടിയിലായി. ഹാഷിഷും ക്യാപ്റ്റഗൺ ഗുളികകളും പിടികൂടി. ആസൂത്രിത ​ഓപ്പറേഷനുകൾ വഴി ഷാർജ പൊലീസാണ് വൻ മയക്കുമരുന്ന്​ശേഖരം പിടികൂടിയത്.

മയക്കുമരുന്ന് ​കടത്തും വിൽപനയും നടത്തുന്ന 24അംഗ മാഫിയ സംഘത്തെയാണ്​ പിടികൂടിയത്​. 120 കിലോഗ്രാം ഹാഷിഷും 30 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമാണ്​ പിടിച്ചെടുത്തത്​. ഷാർജ പൊലീസ് ​ആന്‍റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ ലഫ്​. കേണൽ മാജിദ്​അൽ അസ്സാമാണ്​ വിവരംഅറിയിച്ചത്​. രണ്ട് പ്രത്യേക സുരക്ഷാ ഓപ്പറേഷനുകളിലൂടെ വലിയ സംഘത്തിന്‍റെ പ്രവർത്തനം തകർക്കാൻ സാധിച്ചതായി അദ്ദേഹം വ്യക്​തമാക്കി.

യു.എ.ഇയിലെ ഏറ്റവുംവലിയ മയക്കുമരുന്ന് ​വേട്ടക്കാണ്​ ഷാർജ പൊലീസ്​ നേതൃത്വം നൽകിയിരിക്കുന്നത്​. യു.എ.ഇയിൽ വിതരണം ചെയ്യുന്നതിന് ​ഏഷ്യൻ വംശജരായ ഒരു സംഘം മയക്കുമരുന്ന് ​എത്തിച്ചതായ വിവരമാണ് ​ആദ്യഘട്ടത്തിൽ അധികൃതർക്ക്​ ലഭിച്ചത്​. ഇതിനെത്തുടർന്ന് ​രാജ്യത്തിന്​ പുറത്തുള്ള വ്യക്​തികളെ ഉൾപ്പെടുത്തി വിപുലമായ ഓപ്പറേഷൻ ആസൂത്രണം ചെയ്തു. നിരന്തരം നിരീക്ഷിക്കുകയും സംഘത്തെ വിപുലമായ മയക്കുമരുന്ന് ​ശേഖരവുമായി പിടികൂടുന്നതിന് ​അവസരം കാത്തുനിൽക്കുകയുമായിരുന്നു പൊലീസ്​.

പിന്നീട്​ ദുബൈ പൊലീസും അജ്മാൻ പൊലീസും അടക്കമുള്ള സംയുക്ത ഫെഡറൽ സംഘത്തിന്‍റെ സഹകരണത്തിലും ഏകോപനത്തിലുമാണ് ​എല്ലാവരെയും പിടികൂടിയത്​. ഓരോരുത്തരെയും വിവിധ ഭാഗങ്ങളിൽ നിന്നാണ് ​അറസ്റ്റ്​ചെയ്തത്​. വിദേശത്ത് താമസിക്കുന്നവരിൽ നിന്നാണ് പ്രതികൾക്ക് നിർദേശം ലഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിദേശത്തെ വ്യക്​തിയുടെ നിർദേശമനുസരിച്ച്​ പ്രവർത്തിച്ച പ്രതികൾ, വിവിധ എമിറേറ്റുകളിൽ സൂക്ഷിച്ച മയക്കുമരുന്നും ഗുളികകളും വിതരണം ചെയ്യുകയായിരുന്നു.​.

TAGS :

Next Story