എം.സി.എ പ്രീമിയർ ലീഗ്; ജെഴ്‌സി പ്രകാശനം ചെയ്തു
മാർച്ച് അഞ്ചിന് ദുബൈയിൽ വാശിയേറിയ മൽസരമാകും നടക്കുക
യു.എ.ഇ: ദുബൈ കേന്ദ്രമായ മലയാളി കംപ്യൂട്ടേഴ്സ് അസോസിയേഷന്റെ ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ രണ്ടിന്റെ മുന്നൊരുക്കം സജീവം. മാർച്ച് അഞ്ചിന് ദുബൈയിൽ വാശിയേറിയ മൽസരമാകും നടക്കുക. എം.സി.എ പ്രീമിയർ ലീഗ് രണ്ടാം സീസണുമായി ബന്ധപ്പെട്ട ജെഴ്‌സി പ്രകാശനം ബർദുബൈ ഫുട്ബോൾ റെസ്റ്റൊറന്‍റില്‍ നടന്നു. എം.സി.എയുടെ പ്രസിഡന്റ് ഫിറോസ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
ചീഫ് പെട്രണും അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പ് ചെയർമാനുമായ യൂനുസ് ഹസ്സൻ, ഡിലിങ്ക് മാർക്കറ്റിങ് മാനേജർ സക്കീർ ഹുസ്സൈൻ, ദുഹാ ടെക്നോളജി സെയിൽസ് മാനേജർ തൗസീഫ്, സ്പാർക്ൾ ഡിസ്ട്രിബൂഷൻ ബി.ഡി.ഒ അബ്ദുൽ ജലീൽ പനച്ചിക്കൂൽ, എം.സി.എയുടെ ജനറൽ സെക്രട്ടറി രിഫാഈ എന്നിവർ ചേർന്നാണ് ജെഴ്‌സി പ്രകാശനം നിർവഹിച്ചത്. ടീമംഗങ്ങളെയും ക്യാപ്റ്റൻമാരെയും പ്രീമിയർ ലീഗ് കൺവീനർ ഉമർ പരിചയപ്പെടുത്തി.
12 ടീമുകൾ മാറ്റുരക്കുന്ന മൽസരം ഞായറാഴ്ച വൈകീട്ട് 4 മുതൽ 10 മണി വരെ വുഡ്ലാം പാർക്ക് സ്‌കൂളിൽ നടക്കും. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിനോദ പരിപാടികളും അരങ്ങേറും. വിജയികൾക്ക് ആകര്ഷകമയ സമ്മാനങ്ങൾ ഏർപ്പെടുത്തിയതായും സംഘാടകർ അറിയിച്ചു.
Adjust Story Font
16