'മീഡിയവൺ ഈഷി ബിലാദി' ലോഗോ പ്രകാശനം ചെയ്തു
യുഎഇയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് മീഡിയവൺ ഈഷി ബിലാദി എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്
ദുബൈ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയുമായി ചേർന്ന് മീഡിയവൺ സംഘടിപ്പിക്കുന്ന ഈഷി ബിലാദി ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു. മുവൈലയിലെ സഫാരി മാളിലായിരുന്നു ചടങ്ങ്. നവംബർ 29നാണ് ഈഷി ബിലാദി ആഘോഷം. യുഎഇയുടെ അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് മീഡിയവൺ ഈഷി ബിലാദി എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വൈകിട്ട് ആറു മുതൽ ഒമ്പതു വരെയാണ് പരിപാടി. പ്രകാശനച്ചടങ്ങിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീ പ്രകാശ്, മിഡിലീസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻ മേധാവി എംസിഎ നാസർ, യുഎഇ ഒമാൻ റീജ്യണൽ ഹെഡ് ഷഫ്‌നാസ് അനസ് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾക്കായുള്ള കളറിങ്, ഡ്രോയിങ്, ഫാഷൻ ഷോ, സ്‌കൂളുകൾക്കായുള്ള ദേശീയ ഗാന ബാൻഡ്, ഹെന്ന എന്നീ മത്സരങ്ങൾ നടക്കും.
Next Story
Adjust Story Font
16