Quantcast

മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന്റെ രണ്ടാംഘട്ട പുരസ്‌കാരങ്ങൾ ദുബൈയിൽ വിതരണം ചെയ്തു

നാനൂറിലധികം പ്രവാസി വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-18 18:51:17.0

Published:

18 Sep 2023 6:45 PM GMT

മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന്റെ രണ്ടാംഘട്ട പുരസ്‌കാരങ്ങൾ ദുബൈയിൽ വിതരണം ചെയ്തു
X

ദുബൈ: മീഡിയവൺ മബ്‌റൂഖ് ഗൾഫ് ടോപ്പേഴ്‌സിന്റെ രണ്ടാംഘട്ട പുരസ്‌കാരങ്ങൾ ദുബൈയിൽ വിതരണം ചെയ്തു. പത്താംക്ലാസിലും, പ്ലസ്ടുവിലും 90 ശതമാനത്തിലേറെ മാർക്ക് നേടിയ നാനൂറിലധികം പ്രവാസി വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്. ദുബൈ ഡീ മോണ്ട് ഫോർട്ട് യൂനിവേഴ്‌സിറ്റിയിലാണ് പ്രൗഢമായ ചടങ്ങിന് വേദിയൊരുക്കിയത്. നാനൂറിലേറെ പുരസ്‌കാര ജേതാക്കളും, എണ്ണൂറിലധികം രക്ഷിതാക്കളാളുമടക്കം നിറഞ്ഞ സദസിൽ ബിസിനസ് പഠനകേന്ദ്രമായ ബിസിനസ് ഗേറ്റിന്റെ സ്ഥാപക ഡോ. ലൈല റഹൽ അൽ അത്ഫാനി പുരസ്‌കാദാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ആസാദ് മൂപ്പൻ, നടൻ മിഥുൻ രമേശ്, യു എ ഇ എന്റർപ്രണേഴ്‌സ് ക്ലബ് പ്രസിഡന്റ് അബ്ദുൽ അസീസ് അഹമ്മദ് തുടങ്ങിയ പ്രമുഖർ വിദ്യാർഥികളെ ആദരിക്കാൻ എത്തി.

ലോക ദീർഘദൂര കുതിരയോട്ട മൽസരത്തിൽ ഫ്രാൻസിൽ ഇന്ത്യയുടെ അഭിമാനമായ നിദ അൻജുമിനെ ചടങ്ങിൽ ആദരിച്ചു. സ്റ്റഡി വേൾഡ് എജുക്കേഷൻ ഹോൾഡിങ് സി.ഇ.ഒ ഡോ. കേത്ത് ജെറാർഡ്, ഹാബിറ്റാറ്റ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ സുരേഷ് കുമാർ, അഡ്മിൻ ഓഫീസർ ഹംസ കൊല്ലത്ത്, അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ തൻവീർ, സ്മാർട്ട്‌സെറ്റ് അക്കാഡമി എം.ഡി അഫി അഹമ്മദ് തുടങ്ങിയവർ പ്രായോജകരുടെ പ്രതിനിധികളായി പുരസ്‌കാരങ്ങൾ കൈമാറി.

അവാർഡ് ജേതാക്കളിൽ ടത്തിയ നറുക്കെടുപ്പിൽ നൈസാൻ മാത്യൂ എബ്രഹാം ഗോൾഡൻവിസക്കുള്ള അവസരത്തിന് അർഹനായി. ഇ.സി.എച്ച് പ്രതിനിധി മുനീർ അഹമ്മദ് ീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, ഡയക്ടർ ഡോ. അഹമ്മദ് തൊട്ടിയിൽ, മീഡിയവൺ-ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ സലീം അമ്പലൻ, മീഡിയവൺ കോർഡിനേഷൻ സമിതി കൺവീനർ ഡോ. അബ്ദുസലാം ഒലയാട്ട്, ജി.സി.ജി എഡിറ്റോറിയൽ മേധാവി എം.സി.എ നാസർ, മീഡിയ സൊലൂഷൻസ് സീനിയർ മാനേജർ ഷഫ്‌നാസ് അനസ് തുടങ്ങിയവരും വിദ്യാർഥികൾക്ക് ആദരം കൈമാറി. പുരസ്‌കാര ജേതാക്കൾക്കായി ഷാരോൺ ജോൺ കരിയർ ഗൈഡൻസ് സെഷൻ ഒരുക്കി. റേഡിയോ 360 ആർ.ജെമാരായ ബിൻജുവം അലനുമായിരുന്നു പരിപാടിയുടെ അവതാരകർ. മീഡിയവൺ ഗൾഫ് ടോപ്പേഴ്‌സിന്റെ അടുത്തഘട്ടം സെപ്തംബർ 29 ന് അജ്മാൻ അൽതല്ലാഹ് ഹാബിറ്റാറ്റ് സ്‌കൂളിൽ നടക്കും.

TAGS :

Next Story