Quantcast

നവജാതശിശുക്കളിലെ മെഡിക്കൽ പരിശോധന; ദേശീയ മാർഗരേഖ പുറത്തിറക്കി യു.എ.ഇ

കുഞ്ഞുങ്ങളിലെ ജനിതക വൈകല്യങ്ങളെ കുറിച്ച ഡാറ്റാബേസ് തയാറാക്കാനും മാർഗരേഖ ലക്ഷ്യമിടുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    26 July 2024 5:57 PM GMT

Medical examination of newborns; UAE issued national guidelines
X

ദുബൈ: നവജാതശിശുക്കളിൽ നടത്തേണ്ട പരിശോധനകൾ സംബന്ധിച്ച് യു.എ.ഇ ദേശീയ മാർഗരേഖ പുറത്തിറക്കി. പരിശോധനകളുടെ അടിസ്ഥാനത്തിൽ കുഞ്ഞുങ്ങളുടെ ജനിതക വൈകല്യങ്ങളെ കുറിച്ച ഡാറ്റാബേസ് തയാറാക്കാനും മാർഗരേഖ ലക്ഷ്യമിടുന്നുണ്ട്. യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് നവജാതരിൽ നടത്തേണ്ട മെഡിക്കൽ പരിശോധന സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കിയത്.

രാജ്യത്തെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പുതിയ മാർഗരേഖപ്രകാരം പരിശോധന നടത്തണം.രക്ത പരിശോധന, ജനിതക രോഗ നിർണയം, മെറ്റാബോളിക്, എൻഡോക്രൈൻ ഡിസോർഡർ, കേൾവി വൈകല്യങ്ങൾ, ഹൃദയ വൈകല്യങ്ങൾ, മറ്റ് ഗുരുതരമായ വൈകല്യങ്ങൾ എന്നിവക്കുള്ള സൂക്ഷ്മ പരിശോധനകൾ മാർഗനിർദേശങ്ങളിലുണ്ട്. കുഞ്ഞുങ്ങളിലെ ജനിതക രോഗങ്ങളുടെ ഡാറ്റബേസ് തയ്യാറാക്കും. പരിശോധനകളുടെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കും. കുട്ടികളിൽ നേരത്തേ ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തി ചികിൽസ ആരംഭിക്കാൻ കൂടി ഇത്തരം പരിശോധനകൾ ഗുണം ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

TAGS :

Next Story