Quantcast

ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി മാനവ വിഭവശേഷി മന്ത്രാലയം

MediaOne Logo

Web Desk

  • Updated:

    2022-12-07 11:46:33.0

Published:

7 Dec 2022 11:16 AM GMT

ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ   മാർഗ്ഗനിർദ്ദേശങ്ങളുമായി മാനവ വിഭവശേഷി മന്ത്രാലയം
X

തൊഴിലാളികളുടെ ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിലുടമകൾ നിർബന്ധമായും പാലിക്കേണ്ട മാർഗരേഖകൾ പുറത്തിറക്കിയിരിക്കുകയാണ് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.

മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചതു പ്രകാരം സുരക്ഷിതമായ ജോലി അന്തരീക്ഷത്തിന് ചില നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

  • നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും മാലിന്യങ്ങളും സൂക്ഷിക്കാൻ താൽക്കാലിക സംഭരണ സ്ഥലങ്ങളായി തൊഴിലിടങ്ങൾ തന്നെ ഉപയോഗിക്കരുത്. അവയ്‌ക്കെല്ലാമായി പ്രത്യേക സ്ഥലങ്ങൾ തന്നെ കണ്ടെത്തണം.
  • തൊഴിലാളികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും വിശാലാന്തരീക്ഷത്തിലും ആശ്വാസത്തിലും തൊഴിലെടുക്കാനും സാധിക്കുന്ന അന്തരീക്ഷം അനുവദിക്കണം.
  • ഉയരങ്ങളിൽ കയറിയോ മറ്റോ ജോലിയെടുക്കുമ്പോൾ തൊഴിലാളികൾ താഴേക്ക് വീഴുന്നതിൽ നിന്നും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ കമ്പനികൾ ഉറപ്പാക്കണം.
  • ജോലിസ്ഥലങ്ങൾക്ക് സമീപത്തുള്ള ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും സുരക്ഷിതമായി മൂടുകയോ സുരക്ഷാ മുൻകരുതലുകൾ കൈകൊള്ളുകയോ വേണം.
  • ജോലിയെടുക്കുന്ന പരിസരങ്ങളും തൊഴിലുപകരണങ്ങളും അഗ്‌നി പ്രതിരോധശേഷിയുള്ളവയായിരിക്കണം. അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ കമ്പനി ഒരുക്കണം.
  • പരിസരത്തെ മുഴുവൻ സൗകര്യങ്ങളും, പ്രവേശന കവാടങ്ങൾ, എക്‌സിറ്റുകൾ, എമർജൻസി എക്‌സിറ്റ് ലൊക്കേഷനുകൾ എന്നിവയെല്ലാം തൊഴിൽ ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി നിജപ്പെടുത്തി പ്രത്യേകം അടയാളപ്പെടുത്തി നൽകണം.
  • ജോലിസ്ഥലങ്ങളിലെ തറയിൽ ദ്വാരങ്ങളോ വലിയ കുഴികളോ മറ്റു തടസ്സങ്ങളോ ഇല്ലെന്നുറപ്പാക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.
TAGS :

Next Story