Quantcast

ഷാർജയിൽ നേരിയ ഭൂചലനം

റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

MediaOne Logo

ijas

  • Updated:

    2022-06-18 18:32:36.0

Published:

18 Jun 2022 6:29 PM GMT

ഷാർജയിൽ നേരിയ ഭൂചലനം
X

ഷാർജ: അൽ ബത്തീഹില്‍ നേരിയ ഭൂചലനം. ഇന്ന് ഉച്ചക്ക്​ 3.30നാണ്​​ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ജനങ്ങൾക്ക്​ ഭൂചലനം അനുഭവപ്പെട്ടില്ല. 2.5ൽ കുറവ്​ തീവ്രതയുള്ള ഭൂചലനങ്ങൾ സാധാരണ രീതിയിൽ ​ അനുഭവപ്പെടാറില്ലെന്ന്​ നിരീക്ഷണ കേന്ദ്രം വ്യക്​തമാക്കി. അതേ സമയം കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ ഏതൊരു ചെറു ഭൂചലനവും രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം ഇറാനിലെ കിഷിൽ അനുഭവപ്പെട്ട ഭൂചലനം രണ്ട്​ തവണ യു.എ.ഇ ഉ​ൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിലും അനുഭവപ്പെട്ടിരുന്നു. ഇറാൻ ഭൂകമ്പത്തിൽ ഇറാനിലെ ചില പ്രദേശങ്ങൾ ഭൂകമ്പ സാധ്യതാ സോണിലാണ്​ ഉൾപ്പെടുന്നത്​. ഇറാനിലെ ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇയിലുടനീളം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്​. കഴിഞ്ഞ വർഷവും ഈ സമയത്ത്​ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ഫുജൈറ, ഉമ്മുൽഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലാണ്​ ചലനം അനുഭവപ്പെട്ടത്​.

Minor earthquake recorded in Sharjah

TAGS :

Next Story