ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗം; പൊലീസിന്റെ കാമറയിൽ കുടുങ്ങിയത് 35,000ത്തിലധികമാളുകൾ
മൊബൈൽ ഫോൺ ഉപയോഗം കാരണം 99 അപകടങ്ങളാണ് ദുബൈയിലുണ്ടായത്
ദുബൈ: ദുബൈയിൽ ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കുടുങ്ങിയത് 35,000ത്തിലേറെ പേർ. മൊബൈൽ ഫോൺ ഉപയോഗം കാരണം 99 അപകടങ്ങളാണ് ദുബൈയിലുണ്ടായത്. ആറുപേരുടെ മരണത്തിന് ഇത് കാരണമായെന്നും ദുബൈ പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വർഷം ആദ്യ എട്ടു മാസത്തിനിടെ 35,527 പേരാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിന് പൊലീസിന്റെ കാമറയിൽ കുടുങ്ങിയത്. 800 ദിർഹമാണ് ഈ നിയമലംഘനത്തിന് പിഴ. മൊബൈൽ ഫോൺ ഉപയോഗം കാരണമുണ്ടായ 99 വാഹനാപകടങ്ങളിൽ അപകടങ്ങളിൽ ആറു പേർ മരിക്കുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴക്ക് പുറമെ നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16