Quantcast

മോദിയുടെ യു.എ.ഇ സന്ദർശനം; നിരാശയോടെ പ്രവാസലോകം

വിമാനയാത്രാ പ്രശ്‌നം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രവാസി കൂട്ടായ്മകൾ പലതവണ ഉന്നയിച്ചെങ്കിലും കേന്ദ്രസർക്കാറിൽ നിന്നും അനുകൂല പ്രതികരണമുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്

MediaOne Logo

Web Desk

  • Updated:

    2023-07-15 20:17:00.0

Published:

15 July 2023 8:00 PM GMT

Modis UAE visit; Desperate diaspora
X

അബൂദബി: അഞ്ചു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ വന്നുമടങ്ങിയെങ്കിലും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചർച്ചയായില്ല. അതേ സമയം പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെൻറ് കരാർ പ്രവാസി വ്യാപാരികളിൽ ഒരു വിഭാഗത്തിന് ഗുണം ചെയ്‌തേക്കും.

വിമാനയാത്രാ പ്രശ്‌നം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രവാസി കൂട്ടായ്മകൾ പലതവണ ഉന്നയിച്ചെങ്കിലും അനുകൂല പ്രതികരണമൊന്നും കേന്ദ്രസർക്കാറിൽ നിന്ന് ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രവാസി വകുപ്പ് ഇല്ലായ്മ ചെയ്തതും പ്രവാസിക്ഷേമ പദ്ധതികളോട് നിസ്സംഗ നിലപാട് സ്വീകരിച്ചതും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

രാജ്യാന്തര വ്യാപാരത്തിൽ പ്രാദേശിക കറൻസികൾക്ക് ഊന്നൽ നൽകാനുള്ള ഇന്ത്യ-യുഎ.ഇ തീരുമാനത്തെ വ്യവസായലോകം സ്വാഗതം ചെയ്തു. കറൻസിയിൽഇൻവോയ്‌സ് തയ്യാറാക്കാൻ ഇത് വ്യാപാരികളെ സഹായിക്കും. ഇതു മുഖേന യു.എ.ഇയിൽതാമസിക്കുന്ന ഇന്ത്യക്കാരായ വ്യാപാരികൾക്ക് രൂപയിൽ തന്നെ വാണിജ്യ ഇടപാട് നടത്താനാവും. അതോടൊപ്പം വിദേശ എക്‌സ്‌ചേഞ്ച് വിപണിയിൽ രൂപയുടെയും ദിർഹമിൻറെയും വികസനം സാധ്യമാകും. പ്രാദേശികകറൻസി ഉപയോഗം വിനിമയചെലവ് കുറക്കാനും സഹായിക്കുമെന്നാണ് റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ.

TAGS :

Next Story