കുരങ്ങുപനി പടരുന്നു; യു.എ.ഇയിലും കനത്ത ജാഗ്രത
കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യു.എ.ഇയിലും മുന്‍കരുതല്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസ് പടരാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ കേസുകള്‍ സമഗ്രമായി അന്വേഷിക്കും. രോഗ ലക്ഷണമുള്ള രോഗികളെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കും. രോഗമുണ്ടെന്ന് സംശയം തോന്നിയാല്‍ ആശുപത്രികള്‍ ഉടന്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16