അബൂദബിയിൽ നിന്ന് കൂടുതൽ പറക്കുന്നത് ഇന്ത്യയിലേക്ക്; പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനത്ത്
ഒരു കോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ ആറുമാസത്തിനിടെ അബൂദബി വിമാനത്താവളം വഴി യാത്ര ചെയ്തത്
അബൂദബി വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്രചെയ്യുന്നത് ഇന്ത്യൻ നഗരങ്ങളിലേക്ക്. ഏറ്റവും കൂടുതൽ പേർ പറക്കുന്നത് മുംബൈയിലേക്കാണ്. ഈ പട്ടികയിൽ ഡൽഹി മൂന്നാം സ്ഥാനത്തും, കൊച്ചി നാലാം സ്ഥാനത്തുമാണ്. ഒരു കോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ ആറുമാസത്തിനിടെ അബൂദബി വിമാനത്താവളം വഴി യാത്ര ചെയ്തത്.
കഴിഞ്ഞ ആറുമാസത്തിനിടെ മുംബൈയിലേക്ക് 4,61,081 പേർ അബൂദബിയിൽ നിന്ന് പറന്നപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലണ്ടനിലേക്ക് പറന്നത് 3,74,017 യാത്രക്കാരാണ്. മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിലേക്ക് 3,31,722 പേരും നാലാം സ്ഥാനത്തുള്ള കൊച്ചിയിലേക്ക് 3,16,460 പേരും യാത്രചെയ്തിട്ടുണ്ട്. അഞ്ചാം സ്ഥാനത്തുള്ളത് ദോഹ വിമാനത്താവളമാണ്.
അബൂദബി വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ ഈ വർഷം 67 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞവർഷം ആദ്യ ആറുമാസം അബൂദബി വിമാനത്താവളം പ്രയോജനപ്പെടുത്തിയത് 61, 58,376 പേരാരായിരുന്നുവെങ്കിൽ ഈവർഷം അത് 1,02,58,653 യാത്രക്കാരായി ഉയർന്നുവെന്നാണ് കണക്ക്. വിമാനസർവീസുകളുടെ എണ്ണത്തിൽ 36 ശതമാനം വർധനയുണ്ടായി. 67,835 വിമാനങ്ങൾ ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ സർവീസ് നടത്തി. 27 വിമാനകമ്പനികൾ 114 നഗരങ്ങളിലേക്കാണ് അബൂദബിയിൽ നിന്ന് സർവീസ് നടത്തുന്നത്.
Adjust Story Font
16