പരിക്കേറ്റവരെ സഹായിക്കാൻ യുഎഇയിൽനിന്ന് കൂടുതൽ മെഡിക്കൽ സംഘം ഗസയിലേക്ക് പുറപ്പെട്ടു
ഇസ്രയേൽ ഭീകരാക്രമണങ്ങളെ തുടർന്ന് ഗസ്സയിൽ പരിക്കേറ്റവരെ സഹായിക്കാൻ യുഎഇയിൽ നിന്ന് കൂടുതൽ മെഡിക്കൽ സംഘം ഗസയിലേക്ക് പുറപ്പെട്ടു. ഡോക്ടർമാരും നഴ്സുമാരുമുൾപ്പടെയുള്ള മൂന്നാമത്തെ ബാച്ചിൽ ഒമ്പത് സന്നദ്ധപ്രവർത്തകരാണുള്ളത്. മുൻപ് രണ്ട് സന്നദ്ധ സംഘങ്ങൾ ഗസ്സയിലെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, 150 കിടക്കകളുള്ള യുഎഇയുടെ ഫീൽഡ് ഹോസ്പിറ്റലിൽ 291 കേസുകൾ കൈകാര്യം ചെയ്തതായും ദേശീയ വാർത്താ ഏജൻസി വാം വ്യക്തമാക്കിയിട്ടുണ്ട്.
പ്രസിഡന്റ് ശൈഖ് മുഹമ്മദിൻ്റെ നിർദ്ദേശത്തെ തുടർന്ന് ആരംഭിച്ച ഗാലന്റ് നൈറ്റ് 3 ഹ്യുമാനിറ്റേറിയൻ ഓപ്പറേഷന്റെ ഭാഗമായാണ് ഡിസംബർ രണ്ടിന് ഗസ്സയിൽ യുഎഇയുടെ ഫീൾഡ് ആശുപത്രി തുറന്നത്.
Next Story
Adjust Story Font
16