Quantcast

യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലാണ് ഒഴിവുകളിലേറെയുമുള്ളത്

MediaOne Logo

Web Desk

  • Updated:

    2024-01-17 18:47:12.0

Published:

17 Jan 2024 6:46 PM GMT

യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ
X

ദുബൈ: യു.എ.ഇയിലെ സ്കൂളുകളിൽ അടുത്ത അധ്യായന വർഷം ​ 700ലേറെ അധ്യാപരെ നിയമിക്കാനൊരുങ്ങുന്നു. ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലാണ് ഒഴിവുകളിലേറെയുമുള്ളത്. യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകളാണുള്ളത്. ആഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത അധ്യയനവർഷത്തിലാണ് അധ്യാപകരെ നിയമിക്കുക. ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിലെ വിവിധ സ്കൂളുകളിലാണ്​ നിയമനം . ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ളത്​ ദുബൈ എമിറേറ്റിലാണ്​.

അന്താരാഷ്ട്രതലത്തിൽ അധ്യാപക നിയമനത്തിന്​സഹായിക്കുന്ന 'ടെസ്​' വെബ്​സൈറ്റ്​റിപ്പോർട്ടിലാണ്​ അധ്യാപകർക്ക്​ കൂടുതൽ അവസരങ്ങൾ ലഭ്യമാകുമെന്ന്​ വ്യക്​തമാക്കുന്നത്​. ദുബൈയിൽ 500ഓളം ഒഴിവുകളും അബൂദബിയിൽ 150ഉം ഒഴിവുകളുമാണ്​റിപ്പോർട്ട്​ചെയ്തിട്ടുള്ളത്​. ജെംസ്​എജുക്കേഷൻ, തഅ്​ലീം, ബ്ലൂം എജുക്കേഷൻ എന്നീ സ്കൂൾ ഗ്രൂപ്പുകളിലാണ്​വിവിധ വിഭാഗങ്ങളിലെ അധ്യാപകരെ ആവശ്യമുള്ളത്​.

പ്രധാനാധ്യാപകൻ, സ്​പോർട്​സ്​കോച്ച്​, മ്യൂസിക്​അധ്യാപകൻ തുടങ്ങിയ വിഭാഗങ്ങളിലടക്കം ഒഴിവുകളുണ്ട്​. അതുപോലെ ചെറിയ ക്ലാസിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും അധ്യാപകരെ ആവശ്യമുണ്ട്​. പല സ്ഥാപനങ്ങളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ളഅവസാന തിയ്യതി ജനുവരിയിൽ അവസാനിക്കും.

നിരവധിസ്കൂളുകളിൽ ഫിസിക്സ്​അധ്യാപകരുടെ ഒഴിവുണ്ട്​. ദുബൈ ബ്രിട്ടീഷ്​സ്​കൂൾ ജുമൈറപാർക്​, ജെംസ്​വെല്ലിങ്​ടൺ ഇന്‍റർനാഷണൽസ്കൂൾ, അർകാഡിയ ഗ്ലോബൽ സ്കൂൾ എന്നിവിടങ്ങളിൽ ഫിസിക്സ്​അധ്യാപകരുടെ ഒഴിവുണ്ട്​. അതോടൊപ്പം വിവിധ സ്കൂളുകളിൽ മാത്​സ്​അധ്യാപകരുടെ ഒഴിവും കാണിക്കുന്നുണ്ട്​. സയൻസ്​, മാത്​സ്​വിഷയങ്ങളിൽ മികച്ച അധ്യാപകരെ ലഭിക്കുന്നത്​സ്കൂളുകൾ പ്രാധാന്യപൂർവമാണ്​കാണുന്നത്​. ഈ മേഖലകളിലെ അധ്യാപകർക്ക്​കൂടുതൽ ശമ്പളവും സ്കൂളുകൾ വാഗ്ദാനം ചെയ്യാറുണ്ട്​.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങളായതിനാൽ യു.എ.ഇയിലെസ്കൂളുകളിലെ ജോലി വലിയ അനുഭവ സമ്പത്ത്​നൽകുന്നതാണ്​. രാജ്യത്ത്​പ്രവർത്തിക്കുന്ന വിവിധ മാനേജ്​മെന്‍റ്​സ്കൂളുകളും അടുത്ത അധ്യായന വർഷത്തേക്ക്​അധ്യാപകരെ കണ്ടെത്തുന്നതിന്​ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ നീക്കം ആരംഭിക്കാറുണ്ട്​. ശമ്പളത്തിന്​പുറമെ, താമസം അല്ലെങ്കിൽ താമസ അലവൻസ്​, മെഡിക്കൽ ഇൻഷൂറൻസ്​, വാർഷിക അവധിക്ക്​ട്രാവൽ ടിക്കറ്റ്​തുടങ്ങിയവ അധ്യാപകർക്ക്​നൽകാറുണ്ട്​. പൊതുവെ ഫീസ്​കുറഞ്ഞ ഇന്ത്യൻ സ്കൂളുകളിൽ അധ്യാപകർക്ക് മറ്റു സ്കൂളുകളെ അപേക്ഷിച്ച്​ശമ്പളാദി ആനുകൂല്യങ്ങൾ പൊതുവെ കുറവാണ്​.


TAGS :

Next Story