Quantcast

പുതുവര്‍ഷത്തില്‍ യു.എ.ഇയില്‍ ഭൂരിഭാഗം കമ്പനികളും ശമ്പളം വര്‍ധിപ്പിച്ചേക്കും; റിപ്പോര്‍ട്ട് പുറത്ത്

'സാലറി ഗൈഡ് യു.എ.ഇ 2024' എന്ന പേരിൽ ബുധനാഴ്ച കൂപ്പർ ഫിച്ച് പ്രസിദ്ധീകരിച്ച സർവേ റിപോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

MediaOne Logo

Web Desk

  • Published:

    20 Dec 2023 6:07 PM GMT

Most companies in the UAE may increase salaries in the new year; The report is out
X

യു.എ.ഇ: പുതുവർഷത്തിൽ യു.എ.ഇയിലെ പകുതിയിലധികം കമ്പനികളും ശമ്പളം വർധിപ്പിക്കാൻ സാധ്യതയെന്ന് പുതിയ സർവേ റിപ്പോർട്ട്. 'സാലറി ഗൈഡ് യു.എ.ഇ 2024' എന്ന പേരിൽ ബുധനാഴ്ച കൂപ്പർ ഫിച്ച് പ്രസിദ്ധീകരിച്ച സർവേ റിപോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തെയും മറ്റും മികച്ച പ്രകടനത്തിൻറെ പിൻബലത്തിൽ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് സർവേ വിലയിരുത്തൽ.

സർവേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികൾ 4.5 ശതമാനം വരെ ശമ്പളം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 39 ശതമാനം കമ്പനികൾ അഞ്ചു ശതമാനം വരെ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങുമ്പോൾ പത്തിലൊരു ശതമാനം കമ്പനികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ശമ്പള വർധനവ് നൽകിയേക്കും. 20ൽ ഒരു ശതമാനം കമ്പനികൾ 10 ശതമാനത്തിലധികം ശമ്പളം വർധിപ്പിക്കുമെന്ന സൂചനയും സർവേ ഫലം പങ്കുവെക്കുന്നു.

അതേസമയം ഒരു വിഭാഗം സ്ഥാപനങ്ങൾ 2024ൽ ശമ്പളം കുറച്ചേക്കുമെന്ന സൂചനയും സർവേ നൽകുന്നു. കാൽശതമാനത്തിലധികം വരുന്ന കമ്പനികൾ വരും വർഷത്തിൽ ശമ്പളം പുതുക്കുന്നത്? സംബന്ധിച്ച്?യാതൊരുവിധ പ്രതികരണത്തിനും തയാറായിട്ടില്ല. അതേസമയം, കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയായ 7.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ യു.എ.ഇയുടെ സാമ്പത്തിക വളർച്ച മൂന്നു ശതമാനമായും കുറയും. എന്നാൽ, റിയൽ എസ്റ്റേറ്റ്, ട്രാവൽ ആൻഡ് ടൂറിസം, വ്യോമഗതാഗതം തുടങ്ങിയ എണ്ണയിതര മേഖലകൾ സാമ്പത്തിക വളർച്ചയെ മുന്നോട്ടുനയിക്കുന്നത് തുടരുമെന്നും കൂപ്പർ ഫിച്ച് പറയുന്നു. 2023ൽ 81 ശതമാനം കമ്പനികളും ശമ്പളം വർധിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല.

എട്ട് ശതമാനം കമ്പനികൾ 10 ശതമാനം വരെ ശമ്പള വർധന അനുവദിച്ചിട്ടുമുണ്ട്. 71 ശതമാനം കമ്പനികളും 2023ൽ ബോണസ് അനുവദിക്കാൻ ആലോചിച്ചപ്പോൾ 29 ശതമാനം കമ്പനികൾക്കും അത്തരമൊരു ആലോചനയും ഉണ്ടായിരുന്നില്ല. 33 ശതമാനം കമ്പനികൾ ഒരു മാസത്തെ അടിസ്ഥാന ശമ്പളാണ് ബോണസായി അനുവദിച്ചത്.17 ശതമാനം രണ്ടു മാസത്തെ ശമ്പളവും 12 ശതമാനം മൂന്നു മാസത്തെയും ശമ്പളവും നാലു ശതമാനം കമ്പനികൾ നാലു മാസത്തെ ശമ്പളവും ഒരു ശതമാനം കമ്പനികൾ അഞ്ചു മാസത്തെ ശമ്പളവും ബോണസായി നൽകിയതായും സർവേ വെളിപ്പെടുത്തി.

TAGS :

Next Story