'സിനിമയെ വിലയിരുത്തുന്നവരിൽ അധികപേർക്കും സിനിമ എന്താണെന്ന് പോലും അറിയില്ല'; മുകേഷ്
ജനപ്രതിനിധി എന്ന നിലയിൽ കൊല്ലത്ത് താൻ എന്തു ചെയ്തുവെന്ന് നാട്ടുകാർക്ക് നന്നായി അറിയുമെന്നും മുകേഷ്
ദുബൈ: നിരൂപണത്തിന്റെ പേരിൽ സിനിമയെ വിലയിരുത്തുന്നവരിൽ അധികപേർക്കും സിനിമ എന്താണെന്ന് പോലും അറിയില്ലെന്ന് നടൻ മുകേഷ്. നിക്ഷിപ്ത താൽപര്യങ്ങളുടെ പുറത്താണ് പലരും റിവ്യു തയാറാക്കുന്നതെന്നും അതിലൂടെ സിനിമയെന്ന വ്യവസായ മേഖലക്ക് സംഭവിക്കുന്ന നഷ്ടം ചെറുതല്ലെന്നും മുകേഷ് പ്രതികരിച്ചു.
ദുബൈയിൽ 'അയ്യർ ഇൻ അറേബ്യ' എന്ന സിനിമയുടെ പ്രചാരണാർഥം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് മുകേഷിന്റെ പ്രതികരണം. 'തട്ടത്തിൻ മറയത്ത്' ഉൾപ്പെടെ തന്റെ തന്നെ സിനിമകൾ ഇറങ്ങും മുമ്പ് ചില നിരൂപകൾ ഭീഷണിയുമായി രംഗത്തു വന്നിരുന്നതായി മുകേഷ് പറഞ്ഞു. എന്നാൽ ഇത്തരം നിരൂപണങ്ങൾ അവഗണിച്ച് ആസ്വാദകർ സിനിമയെ നെഞ്ചേറ്റുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയിൽ കൊല്ലത്ത് താൻ എന്തു ചെയ്തുവെന്ന് നാട്ടുകാർക്ക് നന്നായി അറിയുമെന്നും മുകേഷ് ചൂണ്ടിക്കാട്ടി. വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത ' അയ്യർ ഇൻ അറേബ്യ' ജിസിസിയിലും പ്രദർശനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വാർത്താസമ്മേളനം നടന്നത്.
Watch Video
Adjust Story Font
16