ചതുർവർണ ശോഭയിൽ യു എ ഇ; ദേശീയ പതാക ദിനം ആചരിച്ചു
എല്ലാ എമിറേറ്റുകളിലും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ..
ദുബൈ: യു.എ.ഇ ദേശീയ പതാക ദിനം ആചരിച്ചു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളും തെരുവുകളും വീടുകളിലുമെല്ലാം ദേശീയ പതാകയാൽ അലംകൃതമായി. രാജ്യത്തിന്‍റെ ഐക്യം വിളിച്ചോതി രാവിലെ 11ന് വിവിധ ഭാഗങ്ങളിൽ ദേശീയ പതാക ഉയർത്തി.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലൈബ്രറിയിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പതാക ഉയർത്തി. അബൂദബി പ്രസിഡൻഷ്യൽ കോർട്ടിൽ യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് പതാക ഉയർത്തിയത്.
ജി.ഡി.ആർ.എഫ്.എ മുഖ്യകാര്യാലയമായ ജാഫലിയ ഓഫീസ് കവാടത്തിൽ ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു. തുടർന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥരുട സൈനിക പരേഡും നടന്നു. ഡയറക്ടർ ജനറൽ സല്യൂട്ട് സ്വീകരിച്ചു... ദുബൈ എക്സപോ നഗരി, പൊലീസ് ആസ്ഥാനം, ആർ.ടി.എ ദുബൈ ഹെൽത്ത് അതോറിറ്റി, അബൂദബി എക്സിക്യൂട്ടീവ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലും പതാക ഉയർത്തി. യു.എ.ഇ പൗരൻമാരുടെ വീടുകളും വാഹനങ്ങളും ദേശീയ പതാകയിൽ തിളങ്ങിനിന്നു. ലോക രാജ്യങ്ങളിലെ നേതാക്കളും യു.എ.ഇ ഭരണാധികാരികളും ദേശീയ പതാക ദിനത്തിൽ ആശംസ അർപ്പിച്ചു.
Adjust Story Font
16