Quantcast

നീറ്റ് എക്‌സാം: യു എ ഇയിൽ നാല് പരീക്ഷാ കേന്ദ്രങ്ങൾ

യു എ ഇയിൽ നാല് കേന്ദ്രങ്ങളും മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഓരോ കേന്ദ്രങ്ങളുമാണ് നീറ്റ് പരീക്ഷക്കായി അനുവദിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 May 2023 6:19 PM GMT

നീറ്റ് എക്‌സാം: യു എ ഇയിൽ നാല് പരീക്ഷാ കേന്ദ്രങ്ങൾ
X

ദുബൈ: ഗൾഫിലെ ഒമ്പത് കേന്ദ്രങ്ങളിൽ നാളെ നീറ്റ് പരീക്ഷ നടക്കും. യു എ ഇയിൽ മാത്രം നാല് കേന്ദ്രങ്ങളിൽ 1500 ലേറെ വിദ്യാർഥികൾ മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഹാജരാകും. കീം പ്രവേശന പരീക്ഷ ഈമാസം 17 ന് ദുബൈ കേന്ദ്രത്തിൽ നടക്കും.

യു എ ഇയിൽ നാല് കേന്ദ്രങ്ങളും മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഓരോ കേന്ദ്രങ്ങളുമാണ് നീറ്റ് പരീക്ഷക്കായി അനുവദിച്ചിരിക്കുന്നത്. ദുബൈയിൽ ഊദ്മേത്ത ഇന്ത്യൻ ഹൈസ്കൂൾ, ഹോർലാൻസിലെ ഭവൻസ് പേൾ വിസ്ഡം സ്കൂൾ, ഷാർജ ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, അബൂദബി ആഡിസ് മുറൂർ സ്കൂൾ എന്നിവയാണ് യു എ ഇയിലെ പരീക്ഷാ കേന്ദ്രങ്ങൾ.

യു എ ഇ ഒമാൻ സമയം ഉച്ചക്ക് പന്ത്രണ്ടരക്ക് പരീക്ഷ ആരംഭിക്കും. ഒരു മണിക്കൂർ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സൗദിയിൽ റിയാദ് ഇന്ത്യൻ എംബസിയിലും, ബഹ്റൈനിൽ ഈസാടൗൺ ഇന്ത്യൻ സ്കൂളിലും, ഒമാനിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിലുമാണ് നീറ്റ് കേന്ദ്രങ്ങൾ.

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീം ഈമാസം 17 ന് ദുബൈയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നടക്കും. ഗൾഫിലെ ഏക പരീക്ഷ കേന്ദ്രമാണിത്. 440 പേരാണ് പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള വിദ്യാർഥികളും ഇതിൽ ഉൾപെടും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എൻട്രൻസ് കമ്മീഷണർ ഓഫിസിലെ ആറ് ഉദ്യോഗസ്ഥർ അടുത്തയാഴ്ച ദുബൈയിലെത്തും.

TAGS :

Next Story