Quantcast

നീറ്റ് പി.ജി പരീക്ഷ: രണ്ടാം റാങ്കിന്‍റെ തിളക്കത്തിൽ പ്രവാസി യുവതി

നീറ്റിലെ രണ്ടാം റാങ്കിന് പുറമെ എയിംസ് ഒ.ബി.സി വിഭാഗത്തിലെ പത്താം റാങ്കും സഅദക്കുണ്ട്

MediaOne Logo

ijas

  • Updated:

    2022-05-29 19:24:37.0

Published:

29 May 2022 5:42 PM GMT

നീറ്റ് പി.ജി പരീക്ഷ: രണ്ടാം റാങ്കിന്‍റെ തിളക്കത്തിൽ പ്രവാസി യുവതി
X

ദുബൈ: ഓൾ ഇന്ത്യ നീറ്റ് പി.ജി പരീക്ഷയിലെ എം.ഡി.എസ് വിഭാഗത്തിൽ പ്രവാസി വനിതക്ക് രണ്ടാം റാങ്ക്. ഷാർജയിൽ താമസിക്കുന്ന ഡോ. സഅദ സുലൈമാനാണ് നേട്ടം. എയിംസ് എൻട്രൻസിൽ മുപ്പത്തിയഞ്ചാം റാങ്കും സഅദക്കാണ്. നീറ്റിലെ രണ്ടാം റാങ്കിന് പുറമെ എയിംസ് ഒ.ബി.സി വിഭാഗത്തിലെ പത്താം റാങ്കും സഅദക്കുണ്ട്. രണ്ടര വയസുള്ള അർവയെ പരിചരിക്കുന്നതിനൊപ്പമാണ് റാങ്ക്. ഈ നേട്ടത്തിന്‍റെ ക്രെഡിറ്റ് തന്‍റെ മാതാവിന് അവകാശപ്പെട്ടതാണെന്ന് ഡോ. സഅദ പറഞ്ഞു.

കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ സഅദ 2018ൽ പരിയാരം മെഡിക്കൽ കോളജിൽ നിന്നാണ് ബി.ഡി.എസ് പൂർത്തിയാക്കിയത്. നേരത്തെ ദുബൈയിലായിരുന്ന ഇവർ കഴിഞ്ഞ വർഷം പഠനത്തിനായി നാട്ടിൽ പോയിരുന്നു. പരീക്ഷക്ക് ശേഷം വീണ്ടും ദുബൈയിൽ ഭർത്താവ് അഹമ്മദലിയുടെ അടുക്കലേക്ക് മടങ്ങിയെത്തിയപ്പോഴാണ് റാങ്കിന്‍റെ സന്തോഷവും എത്തുന്നത്. ഇനി മികച്ച സ്ഥാപനങ്ങളിലൊന്നിൽ തുടർപഠനത്തിന് ചേരും.

വി.പി.എം സുലൈമാൻ-റാബിയ ദമ്പതികളുടെ മകളാണ് സഅദ. ഗൾഫിൽ വളർന്നതിനാൽ പഠന ശേഷം യു.എ.ഇയിൽ തുടരാനാണ് ലക്ഷ്യമിടുന്നത്.

NEET PG Exam: Expatriate woman in second rank

TAGS :

Next Story