എയർ അറേബ്യ യാത്രക്കാർക്ക് ഷാർജയിൽ പുതിയ സിറ്റി ചെക്ക് ഇൻ
വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനും എയർപോർട്ട് ചെക്ക് ഇൻ കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് സിറ്റി ചെക്ക് ഇൻ കൗണ്ടറുകൾ സംവിധാനിക്കുന്നത്.
ഷാർജ: എയർ അറേബ്യ യാത്രക്കാർക്കായി ഷാർജയിൽ പുതിയ സിറ്റി ചെക്ക് ഇൻ സംവിധാനം ആരംഭിക്കുന്നു. നാളെ മുതൽ അൽമുസല്ലയിലെ മതാജിർ ഷോപ്പിങ് കേന്ദ്രത്തിലാണ് എയർപോർട്ടിലേക്ക് പുറപ്പെടും മുമ്പേ, ലഗേജ് നൽകി ബോർഡിങ് പാസ് എടുക്കാൻ സൗകര്യം ഏർപ്പെടുത്തുന്നത്.
എയർ അറേബ്യ ഷാർജയിൽ ഏർപ്പെടുത്തുന്ന മൂന്നാമത്തെ സിറ്റി ചെക്ക് ഇൻ സംവിധാനമാണ് മുസല്ലയിലെ മതാജിർ ഷോപ്പിങ് കേന്ദ്രത്തിലേത്. രാവിലെ പത്ത് മുതൽ രാത്രി 11 വരെ ഇവിടെ യാത്രക്കാർക്ക് ലഗേജുകൾ ഏൽപിച്ച് ബോർഡിങ് പാസ് കൈപറ്റാൻ സാധിക്കും. വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനും എയർപോർട്ട് ചെക്ക് ഇൻ കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് സിറ്റി ചെക്ക് ഇൻ കൗണ്ടറുകൾ സംവിധാനിക്കുന്നത്.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് മുതൽ എട്ട് മണിക്കൂർ മുമ്പ് വരെ ഇവിടെ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കാം. ഷാർജയിൽ സഫീർ മാൾ, മുവൈല അൽ മദീന ഷോപ്പിങ് സെന്ററിന് എതിർവശം എന്നിവിടങ്ങളിൽ നേരത്തേ സിറ്റി ചെക്ക് ഇൻ സംവിധാനമുണ്ട്. അജ്മാൻ, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിലും സമാനമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16