മാലിന്യത്തിൽനിന്ന് വൈദ്യുതി; പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബൈ
ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഇലക്ട്രിസിറ്റി-വാട്ടർ അതോറിറ്റിയും പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ദുബൈ: മാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ബയോഗ്യാസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ ധാരണയായി. ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഇലക്ട്രിസിറ്റി-വാട്ടർ അതോറിറ്റിയും പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ദുബൈ മുഹൈസ്‌ന-5ലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നാണ് വൈദ്യുതി ഉൽപാദനത്തനുള്ള ബയോഗ്യാസിന് ആവശ്യമായ മാലിന്യം കണ്ടെത്തുക. ദുബൈയില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. പദ്ധതിയിലൂടെ ഓരോ വർഷവും മൂന്നു ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
മുനിസിപ്പാലിറ്റിയും ദീവയും നടപ്പിലാക്കുന്ന വിവിധ പരിസ്ഥിതിസൗഹൃദ പദ്ധതികൾ കോപ് 28 വേദിയിൽ ഗ്രീൻ സോണിൽ എനർജി ട്രാൻസിഷൻ ഹബിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാരായ നൂറുകണക്കിനാളുകളാണ് പവലിയനുകൾ സന്ദർശിക്കുന്നത്. ദുബൈ നഗരത്തിൽ പെയ്യുന്ന മഴവെള്ളം വെള്ളപൊക്കത്തിന് കാരണമാകാതെ ഒഴുക്കികളയാനുള്ള കൂറ്റൻ ഡ്രൈനേജ് പദ്ധതിയും ഇന്ന് പ്രഖ്യാപിച്ചു.
Summary: New Dubai project to generate clean electricity from waste
Adjust Story Font
16