അബൂദബിയില്‍ ചരക്ക് വാഹനം ഓടിക്കാന്‍ പുതിയ പെര്‍മിറ്റുകള്‍ എടുക്കണം
ചെറുവാഹനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്
അബൂദബിയില്‍ ചരക്ക് വാഹനം ഓടിക്കാന്‍ പുതിയ പെര്‍മിറ്റുകള്‍ എടുക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ സംയോജിത ഗതാഗത വകുപ്പിന് കീഴിലെ അസാതീല്‍ ട്രാക്കിങ് സംവിധാനത്തില്‍ നിന്നാണ് ഇതിനായുള്ള പ്രത്യേക പെര്‍മിറ്റുകള്‍ കരസ്ഥമാക്കേണ്ടത്.
ചരക്ക് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, വാഹനം, ഡ്രൈവര്‍ എന്നീ വിഭാഗങ്ങള്‍ക്കെല്ലാം പ്രത്യേക പെര്‍മിറ്റുകള്‍ തന്നെ എടുത്തിരിക്കണം. ചരക്കുകള്‍ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങള്‍ക്ക് മാത്രമല്ല, മറിച്ച് ചെറുവാഹനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്.
ചരക്കുഗതാഗതം സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Next Story
Adjust Story Font
16