Quantcast

ദുബൈയിൽ ജലവിതരണ ശൃംഖല ശക്തിപ്പെടുത്താൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

ദുബൈ എൻഖലിയിൽ നിർമിച്ച കൂറ്റൻ ജലസംഭരണി പ്രവർത്തനക്ഷമമായി

MediaOne Logo

Web Desk

  • Published:

    22 Jun 2024 4:43 PM GMT

New plans announced to strengthen water supply network in Dubai
X

ദുബൈ: ദുബൈയിൽ ജലവിതരണ ശൃംഖല ശക്തിപ്പെടുത്താൻ പുതിയ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ദുബൈ എൻഖലിയിൽ നിർമിച്ച കൂറ്റൻ ജലസംഭരണി പ്രവർത്തനക്ഷമമായി. 28.7 കോടി ദിർഹം ചെലവിട്ടാണ് റിസർവോയറിന്റെ നിർമാണം.

ലുസൈലി, ഹാസ്യാൻ, ഹത്ത എന്നിവിടങ്ങളിലാണ് പുതിയ സംഭരണികൾ നിർമിക്കുന്നത്. നിലവിൽ ദീവയുടെ റിസർവോയറുകളുടെ ശേഷി 1001.3 ദശലക്ഷം ഇംപീരിയൽ ഗാലനാണ്. മുഴുവൻ ജലസംഭരണികളുടെയും നിർമാണം പൂർത്തിയാകുന്നതോടെ ജലസംഭരണ ശേഷി 1121.3 ദശലക്ഷം ഇംപീരിയൽ ഗാലനായി ഉയരും. ദുബൈയുടെ സുസ്ഥിര വികസനത്തോടൊപ്പം ജല ലഭ്യതയുടെ ആവശ്യവും ഉയരുകയാണ്. ഇത് മുൻകൂട്ടി കണ്ടാണ് പുതിയ ജലസംഭരണികൾ കൂടി നിർമിക്കുന്നത്. പുതിയ റിസർവോയറുകൾ, അക്വിഫർ സ്റ്റോറേജ് ആൻഡ് റിക്കവറി പദ്ധതിയിലേക്ക് കൂട്ടിച്ചേർക്കും. 2025ൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കുടിവെള്ളം സംഭരിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ അത് വീണ്ടെടുക്കുന്നതിനുമുള്ള ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ എ.എസ്.ആർ പദ്ധതിയായും ഇത് മാറും.

TAGS :

Next Story