Quantcast

അൽദാന മുതൽ അബൂദബി നഗരം വരെ പുതിയ റെയിൽപാത വരുന്നു

ഭാവിയിൽ അഡ്നോക്ക് ജീവനക്കാർക്ക് അബൂദബിയിൽ നിന്ന് അൽദാനയിലേക്ക് യാത്രാസൗകര്യമൊരുക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    29 Nov 2023 6:20 PM GMT

New railway line between Aldana and Abu Dhabi city
X

അബൂദബിയിൽ പുതിയ റെയിൽവേ പാത വരുന്നു. അൽദഫ്റ മേഖലയിലെ അൽദാനയെയും അബൂദബി നഗരത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ഇതിനായി ഇത്തിഹാദ് റെയിലും പെട്രോളിയം കമ്പനിയായ അഡ്നോക്കും കരാർ ഒപ്പുവച്ചു.

അഡ്നോക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ആൽനഹ്യാൻ, അഡ്നോക്ക് സിഇഒയും വ്യവസായ മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ റെയിൽപാതക്കായി കരാർ ഒപ്പിട്ടത്. കരാർ പ്രകാരം അൽ ദഫ്റ മേഖലയിലെ അൽദാനയെയും അബൂദബി നഗരത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല ഒരുക്കുന്നതിന് ഇരു സ്ഥാപനങ്ങളും സാങ്കേതികവിദ്യയും വൈദ്യഗ്ധവും വിവരങ്ങളും കൈമാറും.

വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ചാലക ശക്തിയായി മാറുകയാണ് ഇത്തിഹാദ് റെയിലെന്ന് ചെയർമാൻ ശൈഖ് ദിയാബ് പറഞ്ഞു. കാർബൻ വികിരണം കുറച്ച് യുഎഇയുടെ നെറ്റ് 2045 എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പുതിയ റെയിൽ പദ്ധതിയെന്ന് മന്ത്രി ഡോ. സുൽത്താൻ ചൂണ്ടിക്കാട്ടി. ഭാവിയിൽ അഡ്നോക്ക് ജീവനക്കാർക്ക് അബൂദബിയിൽ നിന്ന് അൽദാനയിലേക്ക് യാത്രാസൗകര്യമൊരുക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി കരാർ ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

Summary: A new railway line is coming from Aldana to Abu Dhabi city

TAGS :

Next Story