Quantcast

ഷാർജ എമിറേറ്റിലെ മലയോര തീരദേശ മേഖലയായ കൽബയിൽ പുതിയ വിനോദസഞ്ചാര കേന്ദ്രം

എമിറേറ്റിൽ നടപ്പിലാക്കുന്ന വിവിധ നഗര വികസന പദ്ധതികളുടെ ഭാഗമായാണ് പദ്ധതി പൂർത്തിയാക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-04-01 05:04:13.0

Published:

31 March 2024 6:57 PM GMT

New tourist destination in Kalba
X

ദുബൈ: ഷാർജ എമിറേറ്റിലെ മലയോര, തീരദേശ മേഖലയായ കൽബയിൽ പുതിയ വിനോദസഞ്ചാര കേന്ദ്രം തുറന്നു. ഷാർജ-കൽബ റോഡിൽ അൽ ഹിയാർ ടണൽ കഴിഞ്ഞ ഉടനെയാണിത് സ്ഥിതി ചെയ്യുന്നത്​. എമിറേറ്റിൽ നടപ്പിലാക്കുന്ന വിവിധ നഗര വികസന പദ്ധതികളുടെ ഭാഗമായാണ്​ പദ്ധതി പൂർത്തിയാക്കിയത്​.

മലയടിവാരത്തിന്​ സമീപത്തായി സ്ഥിതിചെയ്യുന്ന അൽ ഹഫിയ്യ എന്നുപേരിട്ട മനോഹരമായ തടാകം,​ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് സന്ദർശകർക്കായി തുറന്നുനൽകി​യത്.

തടാകത്തിന്​ ചുറ്റുമായി 3.17കി.മീറ്റർ നീളത്തിൽ രണ്ട്​ ലെയിൻ റോഡ്​ നിർമിച്ചിട്ടുണ്ട്​. ഇതുവഴി സഞ്ചരിച്ച്​ സന്ദർശകർക്ക്​ തടാകത്തിന്‍റെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സാധിക്കും. കുട്ടികൾക്കായി 630ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്​. കുടുംബങ്ങൾക്കും മറ്റും യോജിച്ച വിനോദ കേന്ദ്രമെന്ന നിലയിൽ നിർമിച്ച പ്രദേശത്ത്​ 495പേർക്ക്​ നമസ്കാരത്തിന്​ സൗകര്യമുള്ള പള്ളിയും പണിതിട്ടുണ്ട്​.

ആകെ 1.32ലക്ഷം ചരുതശ്ര മീറ്റർ വൃസ്തൃതിയിലാണ്​ തടാകം സ്ഥിതി ചെയ്യുന്നത്​. പർവത മേഖലകൾക്ക്​ യോജിച്ച ഏറ്റവും പുതിയ സാ​ങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചാണ്​ നിർമാണം പൂർത്തിയാക്കിയത്​. മലകളിൽ നിന്ന്​ വരുന്ന വെള്ളം തടാകത്തിൽ ശേഖരിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്​.

Watch Video Report


TAGS :

Next Story