Quantcast

പുതുവൽസരാഘോഷം: ദുബൈ എമിറേറ്റിലെ വിവിധ സ്ഥലങ്ങള്‍ റെക്കോർഡ്​ വേഗത്തിൽ ശുചീകരിച്ചു

2241 ജീവനക്കാർ, 166 സൂപ്പർ വൈസർമാർ, 189 വളണ്ടിയർമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി

MediaOne Logo

Web Desk

  • Updated:

    2023-01-02 19:28:25.0

Published:

2 Jan 2023 7:26 PM GMT

പുതുവൽസരാഘോഷം: ദുബൈ എമിറേറ്റിലെ വിവിധ സ്ഥലങ്ങള്‍ റെക്കോർഡ്​ വേഗത്തിൽ ശുചീകരിച്ചു
X

ദുബൈ: പുതുവത്സരാഘോഷത്തെ തുടർന്ന്​ ദുബൈ എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ അവശേഷിച്ച മാലിന്യങ്ങൾ റെക്കോർഡ് വേഗത്തിൽ വൃത്തിയാക്കി മുനിസിപ്പാലിറ്റി. പുതുവൽസര രാവ്​ പിന്നിട്ട്​ രാവിലെ ആറു മണിയാകുമ്പോ​ഴേക്കും വൃത്തിയാക്കൽ പൂർത്തീകരിച്ചു. ശുചീകരണത്തിന്​ വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള 114 ഉപകരണങ്ങളും പ്രയോജനപ്പെടുത്തി. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരുന്നു​ മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗത്തി​ന്‍റെ പ്രവർത്തനം. 2241 ജീവനക്കാർ, 166 സൂപ്പർ വൈസർമാർ, 189 വളണ്ടിയർമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.

പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ട്​ മറ്റു പരിപാടികൾ എന്നിവയുടെ മാലിന്യവും സാധാരണയുണ്ടാകുന്ന മാലിന്യവും ശുചീകരണ യജ്ഞത്തിൽ നീക്കം ചെയ്തിട്ടുണ്ട്​. നഗരത്തിന്‍റെ സൗന്ദര്യവും സംസ്കാരവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി. പരിപാടികൾ നടന്ന സ്​ഥലങ്ങളിൽ നിർദേശിക്കപ്പെട്ട ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നു. എമിറേറ്റിലെ 43 സ്ഥലങ്ങളിലെ പരിപാടികളാണ്​ മുനിസിപ്പാലിറ്റി സംഘം നിരീക്ഷിച്ചത്​.

ബുർജ്​ ഖലീഫ സൈറ്റിൽ മാത്രം 32 നിരീക്ഷകരെയാണ്​ നിയമിച്ചത്​. ആകെ ജീവനക്കാരും സൂപ്പർ വൈസർമാരും അടക്കം 84 പേർ ഇതിന്‍റെ ഭാഗമായി. ബുർജ്​ ഖലീഫ, ഗ്ലോബൽ വില്ലേജ്​, എക്​സ്​പോ സിറ്റി, ദുബൈ ഫ്രൈം, ദുബൈ ഫെസ്​റ്റിവൽ സിറ്റി മാൾ, ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ്​ പ്രധാന ആഘോഷങ്ങൾ നടന്നത്​. ദുബൈ ഫ്രൈം പരിസരത്ത്​ മാത്രം 20,000 പേരാണ്​ പ​ങ്കെടുത്തത്​. പുതുവൽസര രാവിൽ ദുബൈ പൊതുഗതാഗത സംവിധാനം 21 ലക്ഷം പേർ ഉപയോഗിച്ചതായി കഴിഞ്ഞ ദിവസം ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു.

TAGS :

Next Story