Quantcast

പുതുവത്സരാഘോഷം: ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത്​ 22ലക്ഷംപേർ

മെട്രോ ഉപയോഗിച്ചത്​ 9.7ലക്ഷം യാത്രക്കാർ

MediaOne Logo

Web Desk

  • Published:

    1 Jan 2024 5:54 PM GMT

പുതുവത്സരാഘോഷം: ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത്​ 22ലക്ഷംപേർ
X

ദുബൈ: പുതുവത്സരാഘോഷ രാവിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്​ 22ലക്ഷത്തിലേറെ പേർ. ദുബൈ റോഡ്​ ഗതാഗത അതോറിറ്റിയാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. മെട്രോ, ട്രാം, ബസ്​, ടാക്സി എന്നിവയടക്കം ഉപയോഗിച്ചവരുടെ എണ്ണമാണ്​ അധികൃതർ പുറത്തുവിട്ടത്​.

ആഘോഷ സ്​ഥലങ്ങളിലേക്കുള്ള വഴികളിൽ തിരക്ക്​ കുറക്കാനും എളുപ്പത്തിൽ എത്തിച്ചേരാനുമായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന്​ നേരത്തെ അധികൃതർ നിർദേശിച്ചിരുന്നു.

ദുബൈ മെട്രോയുടെ റെഡ്​, ഗ്രീൻ പാതകളിലൂടെ 9.7ലക്ഷം യാത്രക്കാരാണ്​ സഞ്ചരിച്ചത്​. ദുബൈ ട്രാം ഉപയോഗിച്ചവരുടെ എണ്ണം 56,208ഉം ബസ്​ ഉപയോഗപ്പെടുത്തിയവർ 4.01ലക്ഷവുമാണ്​. അതേസമയം ടാക്സികൾ 5.9ലക്ഷം പേരും ഓൺലൈൻ വഴി ബുക്​ ചെയ്യുന്ന സേവനങ്ങൾ 1.67ലക്ഷം പേരും ഉപയോഗിച്ചു.

സമുദ്ര ഗതാഗത സംവിധാനങ്ങളും വലിയ വിഭാഗം താമസക്കാർ യാത്രക്ക്​ ഉപയോഗപ്പെടുത്തി. 97,261പേരാണ്​ അബ്രകളും ബോട്ടുകളും മറ്റു സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയത്​. പങ്കുവെക്കുന്ന വാഹനങ്ങൾ 1316പേർ പ്രയോജനപ്പെടുത്തി​. വളരെ എളുപ്പത്തിലും പ്രയാസരഹിതവുമായ യാത്രാ സംവിധാനമാണ്​ നഗരത്തിൽ എല്ലായിടങ്ങളിലും പുതുവത്സര രാവിൽ ഒരുക്കാൻ കഴിഞ്ഞതെന്ന്​ ആർ.ടി.എ അധികൃതർ അറിയിച്ചു.

ദുബൈ മെട്രോ ഞായറാഴ്ച രാവിലെ 8 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയും ദുബൈ ട്രാം ഞായറാഴ്ച രാവിലെ 9 മുതൽ തിങ്കളാ.ഴ്​ച അർധ രാത്രി വരെയും വരെയും തുടർച്ചയായി സർവീസ്​ നടത്തിയിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും സൗജന്യ പാർക്കിങ് ഏർപ്പെടുത്തിയതും സന്ദർശകർക്ക്​ വലിയ തോതിൽ ഗുണംചെയ്തു​. മൾടി ലെവൽ പാർക്കിങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ്​ സൗജന്യം ലഭിച്ചത്​. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്കുകൾ കണക്കിലെടുത്ത്​ വിവിധ ബസ്​ സർവിസുകൾ താൽകാലികമായി റദ്ദാക്കുകയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

TAGS :

Next Story